??? ????? ????????? ????????????? ???????

​മുംബൈക്കെതിരെ ഗോളടിച്ചും വഴങ്ങിയും ബ്ലാസ്​റ്റേഴ്​സ്​ (1-1); വിനീതിന് ചുവപ്പ്കാർഡ്

കൊച്ചി: ആളും ആരവവും തണുത്തുതുടങ്ങിയ മൈതാനത്ത് കേരള ബ്ലാസ്​റ്റേഴ്സ് വീണ്ടും കളിമറന്നു. ആദ്യ പകുതിയിൽ ലഭിച്ച ആധിപത്യം രണ്ടാം പകുതിയിൽ അലസതക്ക് വഴിമാറിയപ്പോൾ ​െഎ.എസ്​.എല്ലിൽ മുംബൈ സിറ്റി എഫ്.സിക്കെതിരെ ഹോം ഗ്രൗണ്ടിൽ ബ്ലാസ്​റ്റേഴ്സിന് 1^1 സമനില. 14ാം മിനിറ്റിൽ മാർക്ക് സിഫ്നിയോസും 77ാം മിനിറ്റിൽ ബൽവന്ത് സിങ്ങും ഇരു ടീമുകൾക്കുമായി ഗോൾ നേടി. ഗോൾരഹിത സമനിലയിൽനിന്ന് ഗോൾ സമനിലയിലേക്ക് മാറിയ മത്സരത്തിൽ ഇരു ടീമുകളും ഓരോ പോയൻറ് പങ്കുവെച്ചു. ഒമ്പതിന്​ ​ഗോവയിലാണ്​ ബ്ലാസ്​റ്റേഴ്​സി​​​െൻറ അടുത്ത മത്സരം. 
 


ശൈലിമാറ്റി
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നിറംമങ്ങിയ ഇയാൻ ഹ്യൂമിനെ ബെഞ്ചിലിരുത്തിയാണ് കോച്ച് റെനെ മ്യൂലൻസ്​റ്റീൻ ബ്ലാസ്​റ്റേഴ്​സിനെ ഇറക്കിയത്. കഴിഞ്ഞ മത്സരങ്ങളിൽ ഹ്യൂമിന് പകരക്കാരനായി ഇറങ്ങി തിളങ്ങിയ മാർക്ക് സിഫ്നിയോസ് ആദ്യ ഇലവനിൽ സ്ഥാനംനേടി. അതേസമയം, വെസ് ബ്രൗൺ ബെഞ്ചിൽപോലുമില്ലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍നിന്ന് വ്യത്യസ്തമായി 4-1-4-1 ശൈലിയിലാണ് ബ്ലാസ്​റ്റേഴ്സ് കളത്തിലിറങ്ങിയത്. സിഫ്നിയോസ് ഏക സ്​ട്രൈക്കറായപ്പോൾ സെൻട്രൽ മിഡ്ഫീൽഡിലായിരുന്നു ബെർബറ്റോവി​​െൻറ സ്ഥാനം. വിങ്ങുകളിൽ വിനീതും ജാക്കിചന്ദ് സിങ്ങും അണിനിരന്നു. പെകൂസണും അരാട്ട ഇസൂമിയും മധ്യനിരയിലും. 

ആതിഥേയരുടെ വാഴ്ച
വിസിൽ മുഴങ്ങി ആദ്യ നിമിഷം മുതൽ ആതിഥേയരുടെ മുന്നേറ്റം. നാലാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് പെകൂസണി​​െൻറ ലോങ് റേഞ്ച് നേരിയ വ്യത്യാസത്തിൽ പുറത്ത്. തുടർന്നുള്ള മിനിറ്റുകളിൽ കിക്കും കോർണറുമായി നിരവധി സാധ്യതകൾ തുറന്നെങ്കിലും ഒന്നും മുതലാക്കാൻ ബ്ലാസ്​റ്റേഴ്സ് താരങ്ങൾക്കായില്ല. ഹ്യൂമിന് പകരക്കാരനായി ഇറക്കിയ കോച്ചി​​െൻറ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനമായിരുന്നു സിഫ്നിയോസി​േൻറത്. മധ്യനിരയിലേക്ക് ഇറങ്ങിയും കളിച്ചുമുന്നേറിയും മികച്ച നീക്കങ്ങൾ മെനഞ്ഞു. ഒപ്പം വിനീതും പെകൂസണും ഉണർന്നുകളിച്ചപ്പോൾ മുംബൈക്ക് പ്രതിരോധം ശക്തിപ്പെടുത്തേണ്ടിവന്നു. മാറ്റം ഫലംകണ്ടുതുടങ്ങിയതി​​െൻറ 14ാം മിനിറ്റിൽ കേരളം കാത്തിരുന്ന നിമിഷം. ബെർബറ്റോവ് തുടങ്ങിയ നീക്കത്തിനൊടുവിൽ ഇടതുവിങ്ങിൽ മുന്നേറിയ റിനോ ആ​േൻറാ ബോക്സിലേക്ക് നീട്ടിനൽകിയ പന്ത് മുംബൈ ഗോളി അമരീന്ദർ സിങ്ങിനെ കബളിപ്പിച്ച് സിഫ്നിയോസ് വലയിലാക്കി. സീസണിലെ ബ്ലാസ്​റ്റേഴ്സി​​െൻറ ആദ്യ ഗോൾ. ഗോളില്ലാ കളികളിൽ മനംമടുത്തിരുന്ന ഗാലറി ആവേശത്താൽ പൊട്ടിത്തെറിച്ചു.  ഗോൾനേട്ടത്തിൽ ബ്ലാസ്​റ്റേഴ്സ് അയഞ്ഞപ്പോൾ മുംബൈ ആക്രമണം ശക്തിപ്പെടുത്തി. ഇതിനിടെ വിനീതിനും സിഫ്​നിയോസിനും അവസരങ്ങൾ തുറന്നെങ്കിലും ലീഡുയർത്താനായില്ല.

 

 

അലസതക്ക് മറുപടി
ആദ്യ പകുതിയിലെ ഗോൾനേട്ടത്തിൽ കളിമറന്ന ബ്ലാസ്​റ്റേഴ്സിന് രണ്ടാം പകുതിയിൽ അതിന് വിലകൊടുക്കേണ്ടിവന്നു. റിനോ ആ​േൻറാക്കുപകരം പ്രീതംകുമാർ സിങ്ങിെന ഇറക്കിയാണ് ബ്ലാസ്​റ്റേഴ്സ് രണ്ടാം പകുതിയിൽ ഇറങ്ങിയത്. ബ്ലാസ്​റ്റേഴ്​സ്​ പ്രതിരോധവും വിങ്ങുകളും തളർന്നതോ​െട അവസരം മുതലെടുത്ത്​ മുംബൈ ആക്രമിച്ചുകയറി. ജാകിചാന്ദും സിഫ്​നിയോസും കയറി ഹംഗാലും ഹ്യൂമും എത്തിയെങ്കിലും മഞ്ഞപ്പടക്ക്​ മൂർച്ച കൂട്ടാനായില്ല.  77ാം മിനിറ്റിൽ ബ്ലാസ്​റ്റേഴ്സ് നിരയെ ഞെട്ടിച്ച് മുംബൈയുടെ സമനില ഗോൾ. മൈതാനത്തി​​െൻറ മധ്യത്തുനിന്ന് എമാന തുടങ്ങിവെച്ച നീക്കം സാ​േൻറാസിലേക്ക്. ബോക്സിലേക്ക് നീട്ടിനൽകിയ മികച്ച പാസിൽ ബൽവന്തിന് ലക്ഷ്യംപിഴച്ചില്ല. ബ്ലാസ്​റ്റേഴ്സ് പ്രതിരോധവും റഹൂബ്ക്കയും ആദ്യമായി പതറിയപ്പോൾ മുംബൈക്ക് സമനില ഗോൾ. കളിയിലേക്ക് തിരികെവരാനുള്ള ബ്ലാസ്​റ്റേഴ്സ് തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല. ഇതിനിടെ, 89ാം മിനിറ്റിൽ വിനീത് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തേക്ക്. 

Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.