കൊൽക്കത്ത: നവാഗതരായ ഗോകുലം എഫ്.സിയെ തോൽപിച്ച് ഇൗസ്റ്റ് ബംഗാളിന് തുടർച്ചയായ നാലാം ജയം. ആവേശകരമായ മത്സരത്തിൽ 1-0ത്തിനാണ് കൊൽക്കത്ത വമ്പന്മാർ ഗോകുലം കേരള എഫ്.സിയെ തോൽപിച്ചത്. ആദ്യ പകുതിയിൽ മുഹമ്മദ് റഫീഖ് നേടിയ സൂപ്പർ ഗോളിലാണ് ഇൗസ്റ്റ് ബംഗാളിെൻറ ജയം.
രണ്ടാം ജയം തേടി ഇൗസ്റ്റ് ബംഗാളിെൻറ തട്ടകത്തിലെത്തിയ ഗോകുലം പ്രതീക്ഷകളോടെയാണ് പന്തു തട്ടിയത്. െഎ ലീഗ് കിരീടം നിരവധി തവണ ചൂടിയ ടീമിനെതിരെ തുടക്കംമുതലേ പൊരുതിക്കളിച്ചു. നിരന്തര ആക്രമണത്തിന് കച്ചെകട്ടിയിറങ്ങിയ എതിരാളികളെ ആദ്യ 10 മിനിറ്റ് പ്രതിരോധിക്കാനാണ് ഗോകുലം ശ്രമിച്ചത്.
എതിർനീക്കങ്ങെള പ്രതിരോധിച്ച് പതുക്കെ ആക്രമണം കനപ്പിച്ച ഗോകുലത്തിന് 17ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഗോളാവുമെന്ന് തോന്നിച്ചിരുന്നു. കാമറൂൺ താരം എടുത്ത കിക്ക് പക്ഷേ പോസ്റ്റിൽ തട്ടിത്തെറിച്ചു. ആദ്യ പകുതി പിരിയാൻ ഒരു മിനിറ്റ് മാത്രമുള്ളപ്പോഴാണ് ഇൗസ്റ്റ് ബംഗാളിെൻറ ഗോൾ വരുന്നത്. റീബൗണ്ട് പന്ത് അതിവേഗ വോളിഷോട്ടിൽ മുഹമ്മദ് റഫീഖാണ് ഗോളാക്കിയത്. 54ാം മിനിറ്റിൽ വലതു വിങ്ങർ രോഹിത് മിർസക്ക് ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നതോടെ തിരിച്ചുവരവിനുള്ള ഗോകുലത്തിെൻറ പ്രതീക്ഷ നിലച്ചു. അഞ്ചു കളിയിൽ ഗോകുലത്തിെൻറ മൂന്നാം തോൽവിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.