കോഴിക്കോട്: െഎ.എസ്.എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് സഹപരിശീലകൻ റെനെ മ്യൂളൻസ്റ്റീൻ പരിശീലിപ്പിക്കും. കോച്ചിനെ പ്രഖ്യാപിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വെള്ളിയാഴ്ച രാത്രിയിൽ പുതിയ പരിശീലകെൻറ പേര് പുറത്തുവിട്ടത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിച്ച സ്റ്റീവ് കോപ്പലിെൻറ പിൻഗാമിയായി സ്റ്റുവർട് പിയേഴ്സ് ഉൾപ്പെടെ നിരവധി പേരുകൾ ഉയർന്നെങ്കിലും മുൻ മാഞ്ചസ്റ്റർ പരിശീലകനുമായി കരാറിൽ ഒപ്പിട്ടു. നെതർലൻഡ്സുകാരായ മ്യൂളൻസ്റ്റീൻ 1990ലാണ് പരിശീലക വേഷമണിയുന്നത്. 2001ൽ മാഞ്ചസ്റ്റർ യൂത്ത് ടീം കോച്ചായെത്തിയ ഇദ്ദേഹം 2007 മുതൽ ആറ് വർഷം സർ അലക്സ്ഫെർഗൂസെൻറ വലംകൈയായിരുന്നു.
അൻഷി മഖച്ഷാല, ഫുൾഹാം, മകാബി ഹൈഫ വഴിയാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. റ്യാൻ ഗിഗ്സ്, വാൻപെഴ്സി, ഡാനിൽ വെൽബെക്, റിയോ ഫെർഡിനാൻഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയ്ൻ റൂണി തുടങ്ങിയ സൂപ്പർ താരങ്ങളുടെ പരിശീലകനായ പരിചയസമ്പത്തുമായാവും കൊച്ചിയിലെത്തുന്നത്. പരിശീലകനെന്ന നിലയിലെ വിജയ ശരാശരി കൂടി ഇൗ 53കാരന് മികവാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.