Posted On
date_range Updated On
date_range ഇന്ത്യ-അയർലൻഡ് ട്വൻറി20 പരമ്പരക്ക് ഇന്ന് തുടക്കമാവും
ഡബ്ലിൻ: ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി അയർലൻഡിനെതിരെ നടക്കുന്ന രണ്ടു മത്സരങ്ങളടങ്ങിയ ട്വൻറി20 പരമ്പരക്ക് ഇന്ന് തുടക്കമാവും. ആസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി മികച്ച ഫോമിൽ നിൽക്കുന്ന ഇംഗ്ലണ്ടിനെ നേരിടേണ്ട ഇന്ത്യക്ക് ആത്മവിശ്വാസം നിലനിർത്താൻ ജയം അനിവാര്യമാണ്.
ശനിയാഴ്ച ഡബ്ലിനിലെത്തിയ ഇന്ത്യൻ താരങ്ങൾ തിങ്കളാഴ്ച പരിശീലനത്തിനിറങ്ങി. വിരാട് കോഹ്ലി, എം.എസ്. ധോണി, ഭുവനേശ്വർ കുമാർ എന്നീ പ്രമുഖ താരങ്ങളില്ലാതെയായിരുന്നു മാർച്ചിൽ ശ്രീലങ്കയിൽ നടന്ന ട്വൻറി20 പരമ്പരയിലും അഫ്ഗാനിസ്താെൻറ അരങ്ങേറ്റ മത്സരത്തിലും ഇന്ത്യ കളിക്കാനിറങ്ങിയത്.
ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ജൂലൈ 12നാണ് തുടങ്ങുന്നത്. 2009ലെ ട്വൻറി20 ലോകകപ്പിൽ ഇരുടീമുകളും തമ്മിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.