Posted On
date_range Updated On
date_range 'ഇന്ത്യയില്‍ മികവ് തെളിയിച്ചാല്‍ ഓസീസ് എക്കാലത്തെയും മികച്ച ടീം'
മെല്‍ബണ്‍: ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങുന്ന ആസ്ട്രേലിയന്‍ ടീമംഗങ്ങള്‍ക്ക് ആത്മവിശ്വാസം നിറച്ച് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്‍െറ വാക്കുകള്‍. ഇന്ത്യയില്‍ മികവ് തെളിയിച്ചാല്‍ എക്കാലത്തെയും മികച്ച ടീമെന്ന ഖ്യാതിനേടാന്‍ മറ്റൊന്നും വേണ്ടതില്ളെന്നാണ് സ്മിത്ത് തന്‍െറ സഹകളിക്കാരോട് പറയുന്നത്. ‘‘ഇന്ത്യക്കെതിരായ പരമ്പരയിലെ ഒരു വിജയം ആഷസ് മത്സരങ്ങളിലെ വിജയത്തെപ്പോലെ ഏറ്റവും വലിയ ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയില്‍ വിജയിക്കാനായാല്‍ എക്കാലത്തെയും മികച്ച ടീമായി ആസ്ട്രേലിയ മാറുമെന്നുറപ്പ്. ഇപ്പോള്‍ മത്സരഫലത്തെക്കുറിച്ച് ആലോചിക്കുന്നില്ല. കളിയില്‍ മികച്ചപ്രകടനം കാഴ്ചവെക്കണം എന്നുമാത്രമാണ് ചിന്തിക്കുന്നത്. കഴിയുന്ന രീതിയില്‍ പൊരുതാന്‍ ശ്രമിക്കും.-സ്മിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.