വിസെെൻറ കാൾഡെറോണും വൈറ്റ്ഹാർട്ട് ലെയ്നും. ഫുട്ബാൾ ആരാധകർക്ക് വെറും കളിമുറ്റങ്ങളല്ല ഇവ. പ്രിയപ്പെട്ട ജഴ്സിയിൽ അത്ലറ്റികോ മഡ്രിഡും ടോട്ടൻഹാം ഹോട്സ്പറുമെല്ലാം പന്തുതട്ടാനിറങ്ങുേമ്പാൾ അവരുടെ 12ാമനായി മഡ്രിഡിലെ വിസെെൻറ കാൾഡെറോണും ലണ്ടനിലെ വൈറ്റ് ഹാർട്ട് ലെയ്നുമുണ്ടായിരുന്നു. കരുത്തരായ എതിരാളിക്കെതിരെ ഇറങ്ങുേമ്പാഴും ഗാലറിയുടെ ഒാരോ കോണിൽ നിന്നും പ്രവഹിക്കുന്ന അദൃശ്യമായൊരു ഉൗർജം അവർക്ക് പൊരുതാനുള്ള ശക്തി പകർന്നു. ലോകത്തെവിടെ പന്തുതട്ടാൻ യാത്രയാവുേമ്പാഴും മനസ്സിൽ ഒരു വിഗ്രഹമായി തങ്ങളുടെ കളിമുറ്റം പ്രതിഷ്ഠിക്കപ്പെട്ടു. ഇൗ രണ്ട് മൈതാനവും ഗാലറിയും ചരിത്രത്തിെൻറ ഭാഗമാവുകയാണ്. ഞായറാഴ്ച രാത്രിയിലെ കളിക്കുശേഷം, തിങ്കളാഴ്ച വൈറ്റ്ഹാർട്ട് ലെയ്നിെൻറ മകുടങ്ങൾ നിലംപതിക്കും. ഒരാഴ്ച കഴിഞ്ഞ് വിെസെൻറ കാൾഡെറോണും തകർന്നടിയും.
ഗുഡ്ബൈ പറഞ്ഞ് ടോട്ടൻഹാം മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ ഞായറാഴ്ചത്തെ പ്രീമിയർ ലീഗ് മത്സരത്തോടെ ടോട്ടൻഹാം ഹോട്സ്പർ പ്രിയ സ്റ്റേഡിയത്തോട് യാത്രപറയും. 1889ൽ ആരംഭിച്ച് 118 വർഷം ഹോം ഗ്രൗണ്ടായിരുന്ന വൈറ്റ്ഹാർട്ട് ലെയ്ൻ പരിമിതമായ സൗകര്യങ്ങൾക്കിടയിലും ആരാധകരുടെ ഹൃദയംതന്നെയായിരുന്നു. ആരാധകരുടെ പ്രതിഷേധങ്ങളും മുൻതാരങ്ങളുടെ വൈകാരികതയും ഏറെ വെല്ലുവിളിയോടെ മറികടന്നാണ് ക്ലബ് ഉടമസ്ഥർ പുതിയ തട്ടകത്തിലേക്ക് ടീമിനെ പറിച്ചുനടുന്നത്. 35,000 കാണികളെ മാത്രം ഉൾകൊള്ളാനുള്ള ശേഷിയാണ് ഗ്രൗണ്ട് മാറ്റാനുള്ള കാരണം. വൈറ്റ്ഹാർട്ടിന് വടക്കുവശത്തായി 61,000 കപ്പാസിറ്റിയിൽ പണിതീരുന്ന മൈതാനിയിലേക്ക് ഒരു വർഷം കഴിഞ്ഞു മാത്രമേ ടീമിന് മാറാനാവൂ. അതിനിടയിൽ അടുത്ത സീസണിൽ വെംബ്ലി സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തത്. 1882ൽ ആരംഭിച്ച ടോട്ടൻഹാം, ഏഴാം വയസ്സിൽതന്നെ വൈറ്റ്ഹാർട്ടിനെ ഹൃദയമായി സ്വീകരിച്ചിരുന്നു.
വൈറ്റ്ഹാർട്ട് ലെയ്ൻ സ്റ്റേഡിയത്തിൽ ഫോേട്ടാക്ക് പോസ്ചെയ്യുന്ന ടോട്ടൻഹാം താരങ്ങളും ടീം ഒഫീഷ്യലുകളും
വിസെെൻറ കാൾഡെറോൺ ഇനി പൂന്തോട്ടം യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ അത്ലറ്റികോ മഡ്രിഡ്-റയൽ മഡ്രിഡ് മത്സരം തന്നെ വിസെെൻറ കാൾഡെറോണിെൻറ യാത്രയയപ്പ് പോരാട്ടാമായിരുന്നു. കിക്കോഫിന് മണിക്കൂറുകൾ മുമ്പ് ഗാലറിയിലെത്തിയവർ പാട്ടും ഫ്ലാഷ്മോബുമായി കാൾഡെറോണിെൻറ വിടവാങ്ങൽ ആഘോഷമാക്കി. ഇടക്ക് മഴയെത്തിയപ്പോൾ ഒരു മത്സരംകൂടി ബാക്കിയുണ്ടെന്ന് ഒാർക്കാതെ ഇരിപ്പിടങ്ങൾ പറിച്ചെടുത്ത് കുടയാക്കി. 1966ൽ അത്ലറ്റികോയുടെ ഹോം ഗ്രൗണ്ടായി മാറിയ വിസെെൻറയിലെ അവസാന മത്സരത്തിന് ഇൗമാസം 21ന് വേദിയാവും. ലാ ലിഗയിൽ അത്ലറ്റികോ ബിൽബാവോയാണ് എതിരാളി. സീസണിലെ അവസാനമത്സരം സ്വന്തം ഗ്രൗണ്ടിെൻറ യാത്രയയപ്പ് കൂടിയാക്കുകയാണ് ക്ലബ്. 15 കി.മീറ്റർ അകലെയുള്ള ലാ പിയനേറ്റയിലേക്ക് അടുത്ത സീസണിൽ മാറുേമ്പാൾ, വിസെെൻറ കാൾഡെറോൺ ക്ലബിെൻറ ഉദ്യാനമായി മാറും. മ്യൂസിയവും പൂന്തോട്ടവും നിറഞ്ഞ ഉദ്യാനമാക്കിമാറ്റാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.