????????????????? ????? ? ??????????? ???????????? ???????? ????????? ?????????????? ??????

കോൺഫെഡറേഷൻസ്​ കപ്പ്: സമനിലക്കുരുക്ക്​

മോസ്​കോ:  കോൺഫെഡറേഷൻസ്​ കപ്പ്​ ഫുട്​ബാൾ ഗ്രൂപ്​​ ബി പോരാട്ടത്തിൽ സമനിലക്കളി. ഗ്രൂപ്പിലെ ആദ്യ രണ്ട്​ സ്​ഥാനക്കാരായ ജർമനിയും ചിലിയും സമനിലയിൽ പിരി​ഞ്ഞപ്പോൾ അവസാന രണ്ട്​ സ്​ഥാനക്കാരായ കാമറൂണും ആസ്​​ട്രേലിയയും സമാന ഫലവുമായി കളി അവസാനിപ്പിച്ചു. രണ്ട്​ മത്സരങ്ങളിലും 1^1 ഗോൾ നിലയിലാണ്​ കളി അവസാനിപ്പിച്ചത്​. ആറാം മിനിറ്റിൽ അലക്​സി സാഞ്ചസ്​ ചിലിക്കായി ലക്ഷ്യം കണ്ടപ്പോൾ  41ാം മിനിറ്റിൽ ലാർസ്​ സ്​റ്റിൻഡി ജർമനിക്ക്​ സമനില നേടിക്കൊടുത്തു.

ഇരുപകുതികളിൽ പിറന്ന ഒാരോ ഗോളിനാണ്​ കാമറൂണും ആസ്​​േട്രലിയയും സമനില പാലിച്ചത്​ (സ്​കോർ 1^1). 45ാം മിനിറ്റിൽ കാമറൂണിനെ ആന്ദ്രെ സാംബോ ആൻഗൂസാ മുന്നി​െലത്തിച്ച​പ്പോൾ 60ാം മിനിറ്റിൽ മാർക്ക്​ മില്ലിഗൺ പെനാൽറ്റിയിലൂടെ ആസ്​ട്രേലിയയെ ഒപ്പമെത്തിച്ചു. ഇതോടെ ഗ്രൂപ്പിൽ ഒാരോ പോയൻറുമായി ആസ്​ട്രേലിയയും കാമറൂണും അവസാന രണ്ട്​ സ്​ഥാനത്ത്​ തുടരുകയാണ്​​. ഇരു ടീമുകളും പ്രതിരോധത്തിലേക്ക്​ ഉൾവലിഞ്ഞുകളിച്ച ആദ്യ പകുതിയിൽ ഗോളിമാർക്ക്​ കാര്യമായ ജോലിയുണ്ടായിരുന്നില്ല. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഗോളിലേക്ക്​ നയിച്ച മുന്നേറ്റം മാത്രമാണ്​ കാണികളെ ഹരം കൊള്ളിച്ചത്​.

ഹാഫ്​ ടൈം വിസിലിന്​ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ കാമറൂൺ താരം മൈക്കൽ എൻഗാദിയു നൽകിയ പാസ്​ ആന്ദ്രെ സാംബോ ആൻഗൂസാ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഗോൾ മടക്കാൻ ആസ്​ട്രേലിയ ​ശ്രമം തുടങ്ങി​യതോടെ രണ്ടാം പകുതിയിൽ തീ പാറി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ആസ്​ട്രേലിയയെ തേടി പെനാൽറ്റി എത്തി. കാമറൂൺ പ്രതിരോധ ഭടൻ ഏണസ്​റ്റ്​ മബൂക്ക ആസ്​​ട്രേലിയൻ മധ്യനിര താരം അലക്​സ്​ ഗെർസ്​ബാച്ചിനെ ബോക്​സിനുള്ളിൽ വീഴ്​ത്തിയെങ്കിലും വിഡിയോ റിവ്യൂവിലൂടെയാണ്​ റഫറി പെനാൽറ്റി അനുവദിച്ചത്​. കിക്കെടുത്ത മാർക്ക്​ മില്ലിഗൺ വലതുമൂലയിലേക്ക്​ തൊടുത്ത ഷോട്ട്​ ഗോളിയെയും മറികടന്ന്​ വലയിൽ പതിച്ചു. 

Tags:    
News Summary - Germany 1 Chile 1: Stindl denies record-breaker Sanchez

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.