സോൾ: അണ്ടർ 20 ലോകകപ്പിൽ രണ്ടാം മത്സരത്തിലും വിജയിച്ച് ഫ്രാൻസ് പ്രീക്വാർട്ടറിൽ. വിയറ്റ്നാമിനെ 4-0ന് തോൽപിച്ചാണ് ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. മാർകസ് തുറാം (18ാം മിനിറ്റ്), ജീൻ ഒഗസ്റ്റിൻ (22, 45), ഡനീസ് വിൽ പോഹ (52) എന്നിവർ ഫ്രാൻസിനായി ഗോൾ നേടി. ഗ്രൂപ് ഇയിലെ മറ്റൊരു മത്സരത്തിൽ ന്യൂസിലൻഡ് 3-1ന് ഹോണ്ടുറാസിനെ തോൽപിച്ചു. രണ്ടു മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി ന്യൂസിലൻഡ് രണ്ടാം സ്ഥാനത്താണ്.
രണ്ടു മത്സരങ്ങളും തോറ്റതോടെ ഹോണ്ടുറാസ് നോക്കൗട്ട് കാണാതെ പുറത്തായി. ഗ്രൂപ് എഫിൽ സൗദി അറേബ്യ 2-1ന് എക്വഡോറിനെ തോൽപിച്ചപ്പോൾ, അമേരിക്ക സെനഗലിനെ 1-0ന് മറികടന്നു. സൗദിക്കായി അബ്ദുറഹ്മാൻ അൽയമ്മി രണ്ടു ഗോളുകൾ നേടി. ജോഷ് സാർജൻറാണ് അമേരിക്കയുടെ സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.