Posted On
date_range Updated On
date_range 12 സ്റ്റേഡിയങ്ങൾ, ചെലവ് 27,000 കോടി; റഷ്യക്ക് ഇനിയാണ് വെല്ലുവിളി
മോസ്കോ: രാജകീയ സ്റ്റേഡിയങ്ങളായിരുന്നു ലോകകപ്പിനായി റഷ്യയൊരുക്കിയത്. 12 സ്റ്റേഡിയങ്ങളും ഒന്നിനൊന്നു മെച്ചം. നാലു ബില്യൺ യു.എസ് ഡോളറാണ്(ഏകദേശം 27,000 കോടി) ഇൗ സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും നവീകരണത്തിനുമുള്ള ചെലവ്.
തലസ്ഥാനമായ മോസ്കോയിലും അടുത്തുമുള്ള സ്റ്റേഡിയങ്ങളുടെ പരിപാലനം എളുപ്പമായിരിക്കും. ആഭ്യന്തര ലീഗുകളിൽ ഇവ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, വിദൂരത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളായ നിസ്നി നോവോഗ്രാഡിലെയും സാറങ്കിലെയും എടുപ്പുള്ള കളിസ്ഥലങ്ങൾ ചിലപ്പോൾ അനാഥമായേക്കും.
ആൾതാമസം പൊതുവെ കുറവായ ഇവിടങ്ങളിൽ ഫുട്ബാൾ ക്ലബുകൾക്ക് വളക്കൂറുള്ള മണ്ണല്ല. ഇവ പരിപാലിച്ചു കൊണ്ടുപോവൽ റഷ്യൻ ഫുട്ബാൾ ഫെഡറേഷനുള്ള വലിയ വെല്ലുവിളിയായിരിക്കും. സ്റ്റേഡിയങ്ങൾ ചിലത് ഫുട്ബാളിന് മാത്രം നൽകുേമ്പാൾ, മറ്റു കായിക ഇനങ്ങൾക്കും മൈതാനങ്ങൾ ഉപയോഗിച്ചേക്കാനും ധാരണയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.