ഫിഫ അണ്ടര്‍ 17 ലോകകപ്പ് ‍‍പ്രവൃത്തികൾ  സംബന്ധിച്ച്​ ‍‍ആശങ്കയില്ല  –മന്ത്രി എ.സി. മൊയ്തീന്‍

കൊ​ച്ചി: ഫി​ഫ അ​ണ്ട​ര്‍ -17 ലോ​ക​ക​പ്പി​ന് മ​റ്റു വേ​ദി​ക​ളി​ല്‍ ചെ​യ്ത വേ​ഗ​ത്തി​ല്‍ കൊ​ച്ചി​യി​ൽ പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ കാ​യി​ക മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. മോ​ശം ത​യാ​റെ​ടു​പ്പ​ല്ല കൊ​ച്ചി​യു​​േ​ട​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് പ​റ​ഞ്ഞു. മ​ത്സ​രം ന​ട​ക്കേ​ണ്ട ക​ലൂ​ർ സ്​​റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല. നി​ശ്ച​യി​ച്ച രീ​തി​യി​ല്‍ എ​ല്ലാ പ്ര​വൃ​ത്തി​ക​ളും തി​ങ്ക​ളാ​ഴ്​​ച​ത​ന്നെ പൂ​ര്‍ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ചു. വൈ​കി തു​ട​ങ്ങി​യ​ത​ു​മൂ​ലം ആ​ശ​ങ്ക​യി​ലാ​യി​രു​ന്ന ഫ​യ​ർ ആ​ൻ​ഡ്​​ സേ​ഫ്​​റ്റി, എ​യ​ര്‍ ക​ണ്ടീ​ഷ​ൻ പ്ര​വൃ​ത്തി​ക​ളെ​ല്ലാം തീ​ര്‍ക്കാ​നാ​യി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വും. ചി​ല പ്ര​വൃ​ത്തി​ക​ൾ​ക്ക്​ ഇൗ ​മാ​സം 30 വ​രെ സ​മ​യം നീ​ട്ടി​ന​ല്‍കി​യി​ട്ടു​ണ്ട്. അ​വ നി​ശ്ചി​ത സ​മ​യ​ത്തു​ത​ന്നെ തീ​ര്‍ക്കും. ഉ​ദ്യോ​ഗ​സ്​​ഥ​രും ക​രാ​റു​കാ​രും സം​യു​ക്ത​മാ​യാ​ണ്​ പ്ര​വൃ​ത്തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ളി​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ർ​ക്കാ​ർ സ​ഹ​ക​രി​ക്കും. അ​ത്ത​രം പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 
Tags:    
News Summary - fifa u17 world cup 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.