കോഴവാങ്ങിയ മൂന്ന്​ മുൻ ഒഫീഷ്യലുകൾക്ക്​ ഫിഫയുടെ ആജീവനാന്ത വിലക്ക്​

ജനീവ: കോഴക്കേസിൽ കുറ്റക്കാരെന്ന്​ തെളിഞ്ഞതിനെ തുടർന്ന്​ മൂന്ന്​ മുൻ ഒഫീഷ്യലുകൾക്ക്​ ഫിഫയുടെ വിലക്ക്​. വെനിസ്വേല ഫുട്​ബാൾ അസോസിയേഷൻ മേധാവിയായിരുന്ന റാഫേൽ എസ്​ക്വിവൽ, ഫിഫ മുൻ ഡെവലപ്​മ​െൻറ്​ ഒാഫിസർ നികരാഗ്വയുടെ ജൂലിയോ റോച്ച, ഫിഫ ഒാഡിറ്റിങ്​ സമിതി അംഗമായിരുന്ന ഗുവാമിലെ റിച്ചാർഡ്​ ലായി എന്നിവർക്കാണ്​ വിലക്കേർപ്പെടുത്തിയത്​.

സംപ്രേഷണവകാശം നൽകുന്നതിനും ഫിഫ തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യുന്നതിനും കോഴ വാങ്ങിയെന്നാണ്​ കേസുകൾ. യു.എസ്​ കോടതിയിൽ നടന്ന വിചാരണയിൽ ഇവർ മൂന്നുപേരും കുറ്റം സമ്മതിച്ചിരുന്നു. തുടർന്നാണ്​, ദേശീയ, അന്തർ​ദേശീയ ഫുട്​ബാളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിലക്കിയുള്ള ഫിഫയുടെ നടപടി.
Tags:    
News Summary - Fifa panel bans 3 former football officials for life -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.