കൊൽക്കത്ത: 2018 റഷ്യ ലോകകപ്പിെൻറ സമ്മാനത്തുക 400 ദശലക്ഷം ഡോളർ(ഏകദേശം 2601 കോടി രൂപ) ആയി ഉയർത്താൻ ഫിഫ എക്സിക്യൂട്ടിവ് കൗൺസിൽ തീരുമാനം. 2014 ലോകകപ്പിെനക്കാൾ 12ശതമാനം വർധനക്ക് ഫിഫ അംഗീകാരം നൽകി. നേരേത്ത 344 ദശലക്ഷമായിരുന്നു ടീമുകൾക്കായി വീതിച്ചുനൽകിയത്. അണ്ടർ 17 ലോകകപ്പ് ഫൈനലിനു മുമ്പായി കൊൽക്കത്തയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ 2026 ലോകകപ്പ് ബിഡ് മാനദണ്ഡങ്ങൾ പുതുക്കാനും തീരുമാനിച്ചു. ഇതിനുപുറമെ, 2018 ക്ലബ് ലോകകപ്പ്, 2019 വനിത ലോകകപ്പ് എന്നിവയുടെ തീയതിയും നിശ്ചയിച്ചു.
ഇന്ത്യ ഫുട്ബാൾ രാജ്യം -ഇൻഫൻറിനോ
കൗമാര ലോകകപ്പോടെ ഇന്ത്യയും ഫുട്ബാളിെൻറ രാജ്യമായതായി ഫിഫ തലവൻ ജിയാനി ഇൻഫൻറിനോ. ഇന്ത്യയിലെ ഗാലറികളിലേക്ക് ഒഴുകിയെത്തിയ കാണികളെയും മികച്ച സംഘാടനത്തെയും ഇൻഫൻറിനോ അഭിനന്ദിച്ചു. ലോകോത്തര മത്സരങ്ങൾക്ക് വേദിയൊരുക്കാൻ സജ്ജമാെണന്ന് ഇന്ത്യ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ, 2019 അണ്ടർ 20 ലോകകപ്പ് വേദി സംബന്ധിച്ച് ഉറപ്പുനൽകാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘‘ഇന്ത്യക്കുപുറമെ മറ്റുരാജ്യങ്ങളും വേദിയൊരുക്കാൻ താൽപര്യമറിയിച്ചിട്ടുണ്ട്. അടുത്ത വർഷം ആദ്യത്തിൽ ഫിഫ സമിതി തീരുമാനമെടുക്കും’’ ^ഇൻഫൻറിനോ പറഞ്ഞു. ഭാവിയിൽ അണ്ടർ 17, 20 ടൂർണമെൻറുകൾ ഒന്നായി നടത്തുന്നത് ആലോചിക്കുമെന്നും ഫിഫ തലവൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.