Posted On
date_range Updated On
date_range ഫ്രഞ്ച് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം; റഷ്യക്ക് ഫിഫയുടെ പിഴ
ജനീവ: ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ റഷ്യൻ ഫുട്ബാൾ ഫെഡറേഷന് ഫിഫയുടെ പിഴ. സെൻറ് പീറ്റേഴ്സ്ബർഗിൽ നടന്ന സൗഹൃദ മത്സരത്തിനിടെ ഫ്രഞ്ച് താരങ്ങൾക്കെതിരെ റഷ്യൻ കാണികൾ വംശീയാധിക്ഷേപം നടത്തിയതിനാണ് ഫിഫ റഷ്യൻ ഫുട്ബാൾ ഫെഡറേഷന് പിഴ ചുമത്തിയത്. 30,000 സ്വിസ് ഫ്രാങ്കാണ് (ഏകദേശം 20 ലക്ഷം രൂപ) പിഴ. ഫിഫയുടെ വംശീയവിരുദ്ധ സമിതിയാണ് റഷ്യൻ ആരാധകർ തെറ്റുകാരാണെന്ന് കണ്ടെത്തിയത്.
ഫ്രാൻസിെൻറ പോൾ പൊഗ്ബ, മൂസ സിസോക്കോ എന്നിവരുൾപ്പെടെയുള്ള താരങ്ങൾക്കെതിരെയായിരുന്നു അധിക്ഷേപം. ഇവർക്ക് പന്ത് ലഭിക്കുേമ്പാൾ കുരങ്ങുശബ്ദം പുറപ്പെടുവിച്ചാണ് ആരാധകർ പരിഹസിച്ചത്. മത്സരത്തിൽ റഷ്യയെ ഫ്രാൻസ് 3-1ന് തോൽപിച്ചിരുന്നു. ലോകകപ്പിൽ ഗ്രൂപ് ‘എ’യിൽ ഇൗജിപ്ത്, സൗദി അറേബ്യ, ഉറുഗ്വായ് ടീമുകൾക്കൊപ്പമാണ് റഷ്യ. ലോകകപ്പിൽ കാണികളിൽനിന്ന് ഇത്തരത്തിലുള്ള കാര്യങ്ങൾ ആവർത്തിക്കപ്പെട്ടാൽ റഫറിക്ക് ഇടപെടാനുള്ള അധികാരമുണ്ടാവുമെന്നും ഫിഫ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.