ദി​ദി​യ​ർ ദെ​ഷാം​പ്സ്

ഡാ​ള​സ്: ഫ്രാ​ൻ​സ് ഫു​ട്ബാ​ൾ ടീ​മി​നെ തു​ട​ർ​ച്ച​യാ​യ ര​ണ്ട് ലോ​ക​ക​പ്പ് ഫൈ​ന​ലു​ക​ളി​ലെ​ത്തി​ക്കു​ക​യും ഒ​രു വി​ശ്വ​കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കു​ക​യും ചെ​യ്ത പ​രി​ശീ​ല​ക​ൻ ദി​ദി​യ​ർ ദെ​ഷാം​പ്സി​ന് പ​ടി​യി​റ​ക്കം. 2026 ലോ​ക​ക​പ്പോ​ടെ ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന 57കാ​ര​ൻ സെ​മി​ഫൈ​ന​ൽ തോ​ൽ​വി​യോ​ടെ‍യാ​ണ് രം​ഗം വി​ടു​ന്ന​ത്. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ലെ​സ് ബ്ലൂ​സി​നെ പ​രി​ശീ​ലി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ദെ​ഷാം​പ്സ് ഫ്ര​ഞ്ച് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ​രി​ശീ​ല​ക​രി​ലൊ​രാ​ളാ​ണ്. 1998ൽ ​ആ​ദ്യ​മാ​യി ഫ്രാ​ൻ​സ് ലോ​ക ചാ​മ്പ്യ​ന്മാ​രാ​വു​മ്പോ​ൾ ക​ളി​ക്കാ​ര​നാ​യി ടീ​മി​ലു​ണ്ടാ​യി​രു​ന്നു ദെ​ഷാം​പ്സ്. അ​ന്ന​ത്തെ സ​ഹ​താ​ര​വും ഇ​തി​ഹാ​സ​വു​മാ​യ സി​ന​ദി​ൻ സി​ദാ​ൻ ഫ്ര​ഞ്ച് ടീ​മി​ന്റെ പു​തി​യ പ​രി​ശീ​ല​ക​നാ​യെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

2012ലാ​ണ് ദെ​ഷാം​പ്സ് കോ​ച്ചാ​യി ചു​മ​ത​ല​യേ​റ്റ​ത്. 2014ലെ ​ബ്ര​സീ​ൽ ലോ​ക​ക​പ്പി​ൽ ഫ്രാ​ൻ​സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മ​ട​ങ്ങി. 2016ലെ ​യൂ​റോ ഫൈ​ന​ലി​ലാ​യി​രു​ന്നു തോ​ൽ​വി. 2018 ടീം ​ലോ​ക ചാ​മ്പ്യ​ന്മാ​രാ​യി. 2020-21ലെ ​യു​വേ​ഫ നാ​ഷ​ന്‍സ് ലീ​ഗ് കി​രീ​ട​വും നേ​ടി​യ​പ്പോ​ൾ പി​റ്റേ​വ​ർ​ഷം ഖ​ത്ത​റി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ലെ ഫൈ​ന​ലി​ൽ വീ​ണു. 184 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ദെ​ഷാം​പ്സ് ഫ്രാ​ൻ​സി​നെ പ​രി​ശീ​ലി​പ്പി​ച്ച​ത്. 120ഉം ​ജ​യി​ച്ച​പ്പോ​ൾ 29 മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു തോ​ൽ​വി. 35 ക​ളി​ക​ൾ സ​മ​നി​ല​യി​ലാ​യി. റ​യ​ൽ മ​ഡ്രി​ഡി​ന്റെ മു​ൻ പ​രി​ശീ​ല​ക​നാ​ണ് സി​ദാ​ൻ. ദേ​ശീ​യ ടീ​മി​ന്റെ ചു​മ​ത​ല​യേ​റ്റെ​ടു​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം മു​മ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    
News Summary - Deschamps steps down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.