ഫെ​ഡ​റേ​ഷ​ൻ ക​പ്പിന് ക​ട്ട​ക്​ വേ​ദി​യാ​കും

ന്യൂഡൽഹി: ഫെഡറേഷൻ കപ്പ് ഫുട്ബാൾ ടൂർണമെൻറിന് ഒഡിഷയിലെ കട്ടക് വേദിയാവും. െഎ ലീഗിലെ എട്ട് മുൻനിര ടീമുകൾ പെങ്കടുക്കുന്ന ടൂർണമെൻറ്  മേയ് ഏഴുമുതൽ 21 വരെയാണ്. െഎ ലീഗിൽ ആദ്യ എട്ട് സ്ഥാനത്തെത്തിയവരാണ് ഫെഡറേഷൻ കപ്പിനെത്തുകയെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.െഎ.എഫ്.എഫ്) അറിയിച്ചു. എ.െഎ.എഫ്.എഫ് എക്സിക്യൂട്ടിവ് യോഗത്തിലാണ് തീയതി തീരുമാനിച്ചത്.  അണ്ടർ 17 ലോകകപ്പടക്കം ഇന്ത്യക്ക് ആവേശകരമായ വർഷമാണ് മുന്നിലുള്ളതെന്ന് എ.െഎ.എഫ്.എഫ്  പ്രസിഡൻറ് പ്രഫുൽ പേട്ടൽ പറഞ്ഞു. കംബോഡിയക്കെതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരം ജയിച്ച ഇന്ത്യൻ സീനിയർ ടീമിനെ പ്രഫുൽ പേട്ടൽ അഭിനന്ദിച്ചു. കളിയുടെ മുഴുവൻ മേഖലയിലെയും മികവനുസരിച്ച് സംസ്ഥാനങ്ങൾക്ക് റാങ്കിങ് സമ്പ്രദായം തുടങ്ങാനും തീരുമാനമായി. അടുത്ത മൂന്നു വർഷത്തെ മത്സരകലണ്ടറിനും യോഗത്തിൽ അംഗീകാരമായി.
 
Tags:    
News Summary - Federation Cup 2017 to be held in Cuttack from May 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT