Posted On
date_range Updated On
date_range മൊറോക്കൻ താരം അഹ്മദ് ജഹൂഹ് എഫ്.സി ഗോവയിൽ
പനാജി: മൊറോക്കൻ ദേശീയ ഫുട്ബാൾ താരം അഹ്മദ് ജഹൂഹിനെ എഫ്.സി ഗോവ സ്വന്തമാക്കി. മൊറോക്കോയിലെ എഫ്.യു.എസ് റബാത് ക്ലബിൽനിന്ന് ഒരു വർഷത്തെ കരാറിലാണ് അഹ്മദിനെ ക്ലബ് വാങ്ങുന്നത്. എഫ്.സി ഗോവയുമായി കരാർ ഒപ്പുവെച്ചതിൽ ആഹ്ലാദം പങ്കുവെച്ച അഹ്മദ് ജഹൂഹ്, എഫ്.സി ഗോവയെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടെന്നും അവരുടെ ആരാധകർക്കുവേണ്ടി കളിക്കാൻ ധിറുതിയായെന്നും പ്രതികരിച്ചു.
മൊറോക്കൻ ദേശീയ ടീമിനെ പലതവണ നയിച്ച 29കാരനായ താരത്തിെൻറ കീഴിൽ മഗ്രിബ് തിതുവാൻ ക്ലബ് 2011-12 സീസണിൽ ദേശീയ ക്ലബ് ഫുട്ബാൾ ടൂർണമെൻറ് ജേതാക്കളായിട്ടുണ്ട്. എഫ്.സി ഗോവ കോച്ചായ സെർജിയോ ലൊബേറയുടെ ശിഷ്യത്വത്തിലാണ് മഗ്രിബ് തിതുവാനിൽ അഹ്മദ് ജഹൂഹ് മൊറോേക്കായിലെ എണ്ണംപറഞ്ഞ താരമായി വളർന്നത്. പഴയ ഗുരുവിെൻറ കീഴിൽ ഒരിക്കൽകൂടി കളിക്കാനാവുന്നതിെൻറ സന്തോഷത്തിലാണ് താരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.