എഫ്​.എ കപ്പ്​: മാഞ്ചസ്​റ്റർ യുനൈറ്റഡ്​ സെമിയിൽ

ലണ്ടൻ: നോർവിച്​ സിറ്റിയെ 2-1ന്​ കീഴടക്കി മാഞ്ചസ്​റ്റർ യുനൈറ്റഡ്​ എഫ്​.എ കപ്പ്​ സെമിഫൈനലിൽ പ്രവേശിച്ചു. അധിക സമയത്തേക്ക്​ നീണ്ട മത്സരത്തിൽ നായകൻ ഹാരി മ​ൈഗ്വറാണ്​ യുനൈറ്റഡിന്​ ജയമൊരുക്കിയത്​.

യുനൈറ്റഡി​െൻറ 30ാം എഫ്​.എ കപ്പ്​ സെമിഫൈനൽ പ്രവേശനമാണിത്​. ടൂർണമെൻറ്​ ചരിത്രത്തിൽ മറ്റൊരു ടീമും ഇത്രയും തവണ അവസാന നാലിലെത്തിയിട്ടില്ല.  

118ാം മിനിറ്റിൽ പിറന്ന വിജയഗോളിന്​ ആൻറണി മാർഷ്യലാണ്​ ചരടു വലിച്ചത്​. നോർവിചിൽ നടന്ന മത്സരത്തി​െൻറ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 51ാം മിനിറ്റിൽ ഒഡിയോൻ ഇഗാലുവിലൂടെ യുനൈറ്റഡ്​ മുന്നിലെത്തി.

എന്നാൽ 75ാം മിനിറ്റിൽ ടോഡ്​ കാൻറ്​വെല്ലി​െൻറ ഗോളിലൂടെ നോർവിച്​ സമനില പിടിച്ചു. 89ാം മിനിറ്റിൽ ഇഗാലുവിനെ മാരക ഫൗളിന്​ വിധേയനാക്കിയതിന്​ നോർവിച്​ ഡിഫൻഡർ ടിം ക്ലോസെയെ റഫറി പുറത്താക്കി. 10 പേരായി ചുരുങ്ങിയതോടെ നോർവിച്​ തളർന്നു.

അധിക സമയത്ത്​ പ്രതാപം കാണിച്ച യുനൈറ്റഡ്​ ഇംഗ്ലീഷ്​ ഡിഫൻഡർ മ​ൈഗ്വറി​െൻറ ഗോളിലൂടെ ജയം പിടിച്ചെടുത്തു. ഒലോ ഗുണാർ സോൾഷ്യറും സംഘവും തുടർച്ചയായ 14 മത്സരമാണ്​ പരാജയമറിയാതെ പൂർത്തിയാക്കുന്നത്​.

2016ലാണ്​ ചുവന്ന ചെകുത്താൻമാർ അവസാനമായി എഫ്​.എ കപ്പ്​ കിരീടമുയർത്തിയത്​. മൂന്ന്​ വർഷത്തിനിടെ രണ്ടാം തവണയാണ്​ ടീം ഫൈനൽ ലക്ഷ്യം വെക്കുന്നത്​. 1992ന്​ ശേഷം ആദ്യമായാണ്​ നോർവിച്​ ടൂർണമെൻറി​െൻറ ക്വാർട്ടർ കളിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.