??????????????????? ???????? ????? ??????? ???????? ???? ???

ജ​യ​ത്തോ​ടെ വ​മ്പ​ന്മാ​ർ; ടോ​ട്ട​ൻ​ഹാം, ലി​വ​ർ​പൂ​ൾ, ആ​ഴ്​​സ​ന​ൽ ടീ​മു​ക​ൾ​ക്ക്​ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ വ​മ്പ​ന്മാ​രാ​യ ടോ​ട്ട​ൻ​ഹാം, ലി​വ​ർ​പൂ​ൾ, ആ​ഴ്​​സ​ന​ൽ ടീ​മു​ക​ൾ ​ക്ക്​ ജ​യം. ടോ​ട്ട​ൻ​ഹാം ലെ​സ്​​റ്റ​ർ സി​റ്റി​യെ 3-1ന്​ ​തോ​ൽ​പി​ച്ച​പ്പോ​ൾ, ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യ ല ി​വ​ർ​പൂ​ൾ ബേ​ൺ​മൗ​ത്തി​നെ 3-0ത്തി​നും ആ​ഴ്​​സ​ന​ൽ​ ഹ​ഡേ​ഴ്​​സ്​ ഫീ​ൽ​ഡ്​ ടൗ​ണി​നെ 2-1നും ​തോ​ൽ​പി​ച്ചു. അ​തേ ​സ​മ​യം, എ​വ​ർ​ട്ട​ൻ വാ​റ്റ്​​ഫോ​ർ​ഡി​നോ​ട്​ 1-0ത്തി​ന്​ തോ​റ്റു.

ഒ​ന്നാം സ്​​ഥാ​ന​ത്ത്​ കു​തി​ച്ചു​കൊ​ണ്ടി​രു​ന്ന ലി​വ​ർ​പൂ​ൾ ലെ​സ്​​റ്റ​ർ സി​റ്റി​യോ​ടും വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡി​നോ​ടും​ അ​പ്ര​തീ​ക്ഷി​ത സ​മ​നി​ല വ​ഴ​​ങ്ങി​യാ​ണ്​ ബേ​ൺ​മൗ​ത്തി​നെ​തി​രെ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള സി​റ്റി​യു​മാ​യി പോ​യ​ൻ​റ്​ വ്യ​ത്യാ​സം മൂ​ന്നാ​യി ചു​രു​ങ്ങി​യ ലി​വ​ർ​പൂ​ളി​ന്​ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സാ​ദി​യോ മാ​നെ (24), ജോ​ർ​ജീ​നി​യോ വി​നാ​ൽ​ഡം (34), മു​ഹ​മ്മ​ദ്​ സ​ലാ​ഹ്​ (48) എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​തോ​ടെ ക​ളി അ​നാ​യാ​സം ജ​യി​ച്ചു.

ഹ​ഡേ​ഴ്​​സ്​ ഫീ​ൽ​ഡ്​ ടൗ​ണി​നെ ആ​ഴ്​​സ​ന​ൽ 2-1ന്​ ​തോ​ൽ​പി​ച്ച മ​ത്സ​ര​ത്തി​ൽ അ​ല​ക്​​സ്​ ഇ​വോ​ബി​യും (16) അ​ല​ക്​​സാ​ണ്ട​ർ ലാ​ക​സ​റ്റെ​യു​മാ​ണ്​ (44)​ ഗോ​ൾ നേ​ടി​യ​ത്. സെ​ൽ​ഫ്​ ഗോ​ളി​​െൻറ ഭാ​ഗ്യ​ത്തി​ലാ​ണ്​ ഹ​ഡേ​ഴ്​​സി​​െൻറ തി​രി​ച്ച​ടി. ലെ​സ്​​റ്റ​ർ സി​റ്റി​ക്കെ​തി​രെ ടോ​ട്ട​ൻ​ഹാ​മി​നാ​യി ഡേ​വി​സ​ൺ സാ​ഞ്ച​സ് (33), ക്രി​സ്​​റ്റ്യ​ൻ എ​റി​ക്​​സ​ൺ (63), ഹോ​ങ്​ മി​ൻ സ​ൺ(91) എ​ന്നി​വ​ർ ഗോ​ൾ നേ​ടി. ജാ​മി വാ​ർ​ഡി​യാ​ണ്​ ലെ​സ്​​റ്റ​റി​​െൻറ ആ​ശ്വാ​സ​േ​ഗാ​ൾ നേ​ടി​യ​ത്.

Tags:    
News Summary - english premier league; totenham, Liverpool, arsenal wins -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.