ലണ്ടൻ: പോരാട്ടങ്ങൾ അവസാനിക്കാനിരിക്കെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് ഇടർച്ച. കിരീട നിർണയം നേരത്തെ നടന്നെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേരിട്ടുനേടാനുള്ള കുതിപ്പിനിടെ ചെൽസി അപ്രതീക്ഷിത സമനിലയിൽ കുടുങ്ങി. ഹഡേഴ്സ്ഫീൽഡ് ടൗണിനോട് 1-1നാണ് മുൻ ചാമ്പ്യന്മാർ സമനിലയിൽ കുരുങ്ങിയത്. ഇതോടെ അവസാന മത്സരത്തിൽ ലിവർപൂൾ തോൽക്കുകയും ചെൽസി ജയിക്കുയും ചെയ്താൽ മാത്രമേ ആേൻറാണിയോ കോെൻറയുടെ സംഘത്തിന് ചാമ്പ്യൻസ് ലീഗ് കാണാനാവൂ.
ചെൽസിക്ക് 70ഉം ലിവർപൂളിന് 72ഉം പോയൻറാണ്. ഹഡേഴ്സ്ഫീൽഡിനായി ലോറൻറ് ഡിപോയിട്രെയും (50) ചെൽസിക്കായി മാർകസ് അലോസോയുമാണ് (62) ഗോൾ നേടിയത്.ന്യൂകാസിൽ യുനൈറ്റഡിനെ 1-0ത്തിന് തോൽപിച്ച് ടോട്ടൻഹാം ഹോട്സ്പർ പോയൻറ് പട്ടികയിൽ മൂന്നാമതെത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കി. സൂപ്പർ താരം ഹാരി കെയ്ൻ (50) നേടിയ ഗോളിലാണ് ടോട്ടൻഹാമിെൻറ വിജയക്കുതിപ്പ്. സീസണിൽ താരത്തിെൻറ 28ാം ഗോളാണിത്. 74 പോയൻറാണ് ടോട്ടൻഹാമിന്.
അതേസമയം, പടിയിറങ്ങാനിരിക്കുന്ന ആഴ്സൻ വെങ്ങറിന് വീണ്ടും ഷോക്ക് നൽകി ആഴ്സനൽ തോൽവി വഴങ്ങി. അരങ്ങേറ്റത്തിനിറങ്ങിയ ഡിഫൻഡർ കോൺസ്റ്റെൻറിനോ മാവ്റോപാനോസിന് ചുവപ്പു കാർഡ് കണ്ട് 10 പേരായി ചുരുങ്ങിയ ആഴ്സനലിനെ ലെസ്റ്റർ സിറ്റി 3-1ന് തോൽപിച്ചു. കലേച്ചി ഇഹനാച്ചോ (14), ജാമി വാർഡി (പെനാൽറ്റി 76), റിയാദ് മെഹ്റസ് (90) എന്നിവരാണ് ലെസ്റ്ററിനായി ഗോൾ നേടിയത്. ഒബൂമയാങ്ങാണ് ആഴ്സനലിന് ആശ്വാസഗോൾ ഒരുക്കിയത്. മറ്റൊരു മത്സരത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റൻ ഹോവനെ 3-1ന് തോൽപിച്ചു. ഡാനിലോ, ബെർണാഡോ സിൽവ, ഫെർണാണ്ടീന്യോ എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. സീസണിൽ സിറ്റിയുടെ 31ാം ജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.