ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ സിറ്റിക്കും ആഴ്​സനലിനും ജയം

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ മാഞ്ചസ്​റ്റർ സിറ്റിക്കും ആഴ്​സനലിനും ജയം. ഹഡേഴ്​സ്​ ഫീൽഡ്​ ടൗണിനെ അവരുടെ തട്ടകത്തിൽ 2-1നാണ്​ സിറ്റി തോൽപിച്ചത്​. സിറ്റി പ്രതിരോധതാരം നികോളസ്​ ഒാട്ടമെൻഡിയുടെ സെൽഫ്​ ഗോളിൽ​ എതിരാളികളാണ്​ ആദ്യം മുന്നിലെത്തുന്നത്​. എന്നാൽ, രണ്ടാം പകുതിയിൽ സിറ്റി തിരിച്ചുവന്നു. ​സെർജിയോ അഗ്യൂറോ(47-പെനാൽറ്റി), റഹീം സ്​റ്റെർലിങ്​ (84) എന്നിവരുടെ ഗോളിലാണ്​ നിലവിലെ ഒന്നാം സ്​ഥാനക്കാർ തിരിച്ചുവന്നത്​.  92ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ​അലക്​സി സാഞ്ചസ്​ ഗോളാക്കിയപ്പോൾ 1-0നാണ്​ ആഴ്​സനൽ ബേൺലിയെ തോൽപിക്കുന്നത്​. മ​െ​റ്റാരു മത്സരത്തിൽ സതാംപ്​ടൺ 4-1ന്​ എവർട്ടണിനെ തോൽപിച്ചു.

Tags:    
News Summary - english premier league -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.