Posted On
date_range Updated On
date_range ഇംഗ്ലീഷ് ലീഗ് കപ്പ്: ചെൽസിയെ തോൽപിച്ച് ആഴ്സനൽ ഫൈനലിൽ
ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് രണ്ടാം പാദ സെമിപോരാട്ടത്തിൽ ചെൽസിയെ 2^1ന് തോൽപിച്ച് ആഴ്സനൽ ഫൈനലിൽ. ചെൽസിയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരുന്നു. ഇതോടെ, ബ്രിസ്റ്റൾ സിറ്റിയെ തോൽപിച്ച് ഫൈനലിൽ പ്രവേശിച്ച മാഞ്ചസ്റ്റർ സിറ്റിയുമായി ഗണ്ണേഴ്സ് പോരടിക്കും.
ആവേശം നിറഞ്ഞ പോരിൽ വെങ്ങറുടെ കണക്കുകൂട്ടൽ തെറ്റിച്ച് ചെൽസിയാണ് ആദ്യം ഗോൾ നേടിയത്. ഒാഫ് കെണി പൊട്ടിച്ച് മുന്നോട്ടുകയറിയ എഡൻ ഹസാർഡ് ക്ലാസിക്കൽ ഫിനിഷിങ്ങിൽ പന്ത് വലയിലെത്തിച്ചു. 12ാം മിനിറ്റിൽ സെൽഫ്ഗോൾ ഭാഗ്യം തുണച്ചപ്പോൾ, ഗ്രനിറ്റ് ഷാക്കെയുടെ 60ാം മിനിറ്റ് ഗോളിലാണ് ആഴ്സനൽ കളി ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.