യുവേഫ നാഷൻസ്​ ലീഗ്​: ഇംഗ്ലണ്ടി​നെ സ്​പെയിൻ തകർത്തു

യുവേഫ നാഷൻസ്​ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ സ്​പെയിൻ ഇംഗ്ലണ്ടിനെ തകർത്തു. ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്കാണ്​ സ്​​െപയിനി​​െൻറ മിന്നും ജയം. മാർക്കസ്​ റാഷ്​ഫോർഡിലൂടെ തുടക്കത്തിൽ തന്നെ മുന്നിട്ട്​ നിന്നത്​ ഇംഗ്ലണ്ടായിരുന്നു എന്നാൽ രണ്ട്​ ഗോളുകൾ തിരിച്ചടിച്ച്​ സ്​പെയിൻ ജയം സ്വന്തമാക്കി.

11ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ട്​ മുന്നിട്ട്​ നിന്നത്​. എന്നാൽ 13ാം മിനിറ്റിൽ തന്നെ സ്​പെയിൻ സമനില പിടിക്കുകയായിരുന്നു. സാവുൾ ആണ്​ സ്​പെയിനിന്​ സമനില ഗോൾ നൽകിയത്​. 32ാം മിനിറ്റിൽ റോഡ്രിഗോ സ്​പെയിനി​​െൻറ വിജയ ഗോളും നേടി. രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനാവാതെ ഇംഗ്ലണ്ട്​ വിയർക്കുന്ന കാഴ്​ചയായിരുന്നു.

ആന്ദ്രെസ്​ ഇനിയസ്റ്റ, ഡേവിഡ്​ സിൽവ, ജൊറാർഡ്​ പിക്വ എന്നിവർ ടീമിൽ നിന്നും വിരമിച്ചതിന്​ ശേഷം നടക്കുന്ന സ്​പെയിനി​​െൻറ ആദ്യ മത്സരം കൂടിയായിരുന്നു ഇന്ന​ലെത്തേത്​. പരിശീലകനായി ലൂയിസ്​ എൻറിക്വെ അരങ്ങേറിയതും ഇന്നലെയായിരുന്നു.

Tags:    
News Summary - England v Spain-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.