ന്യൂഡൽഹി: തുടർച്ചയായ നാലാം തോൽവിയോടെ ഇൗസ്റ്റ് ബംഗാളിെൻറ െഎ ലീഗ് കിരീടമോഹം പൊലിഞ്ഞു. അവസാന പ്രതീക്ഷയുമായി സ്വന്തം കാണികളുടെ പ്രതിഷേധത്തിനുനടുവിൽ ഡി.എസ്.കെ ശിവാജിയൻസിനെതിരെ ഇറങ്ങിയ കൊൽക്കത്തക്കാർ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. കളിയുടെ 29ാം മിനിറ്റിൽ ജെറി മാവിങ്താങ്കയുടെ ഗോളിലൂടെയാണ് ഇൗസ്റ്റ്ബംഗാളിെൻറ കഥ കഴിഞ്ഞത്. ഇതോെട, െഎ ലീഗ് കിരീടത്തിനായുള്ള പോരാട്ടം മോഹൻ ബഗാനും െഎസോളും തമ്മിലായി. ഇരു ടീമുകൾക്കും രണ്ട് കളിയാണ് ബാക്കിയുള്ളത്. അതിൽ തന്നെ, 22ന് നടക്കുന്ന െഎസോൾ-ബഗാൻ പോരാട്ടം കിരീട ജേതാക്കളെ നിർണയിക്കുന്നതാവും. 16 കളിയിൽ ബഗാനും െഎസോളിനും 33 പോയൻറാണുള്ളത്. ഇൗസ്റ്റ് ബംഗാളിന് 27 പോയൻറും.
മലയാളിതാരവും ബംഗാളിെൻറ ഗോൾ കീപ്പറുമായ ടി.പി. രഹ്നേഷില്ലാതെയാണ് ഇൗസ്റ്റ്ബംഗാൾ ഇറങ്ങിയത്. ആരാധകരുമായുണ്ടായ തർക്കം വഷളായതോടെ മലയാളി താരത്തെ കേരളത്തിലേക്കയച്ചു. അടുത്ത കളിയിൽ രഹിനേഷ് ടീമിനൊപ്പം ചേരുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.