Posted On
date_range Updated On
date_range മറഡോണ ‘പ്രതിമ’യെ ട്രോളി ആരാധകർ
കൊൽക്കത്ത: അർജൻറീന ഇതിഹാസതാരം ഡീഗോ മറഡോണയുടെ വെങ്കലപ്രതിമയെ ‘ട്രോളി’ സാമൂഹിക മാധ്യമങ്ങൾ. തിങ്കളാഴ്ച കൊൽക്കത്തയിൽ മറഡോണ അനാച്ഛാദനം ചെയ്ത 12 അടി ഉയരമുള്ള പ്രതിമയാണ് രൂപസാദൃശ്യത്തിെൻറ പേരിൽ ആരാധക വിമർശനത്തിന് വഴിയൊരുക്കിയത്. ഒരുകൈയിൽ ലോകകപ്പുമായി നിൽക്കുന്ന മറഡോണയുടെ യൗവനകാലമാണ് ആവിഷ്കരിച്ചത്. എന്നാൽ, പ്രതിമക്ക് മറ്റാരുമൊക്കെയായി രൂപസാദൃശ്യമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ കണ്ടെത്തൽ. ഫുട്ബാൾ കോച്ച് റോയ് ഹോഡ്സൻ, ഗായിക സുസൻ ബൊയ്ലെ എന്നിവരുമായും സാമ്യത കണ്ടെത്തി. നേരത്തെ പോർചുഗലിൽ സ്ഥാപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാദ പ്രതിമയുമായും ചിലർ താരതമ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.