ശ്രീനഗർ: സി.ആർ.പി.എഫിെൻറ സഹായത്തോടെ കശ്മീരി യുവാക്കൾ സ്പാനിഷ് ഫുട്ബോൾ ക്ലബിൽ അംഗങ്ങളായി.സി.ആർ.പി.എഫും കശ്മീരി ജനതയും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സി.ആർ.പി.എഫ് യുവാക്കൾ ക്ലബിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബാഷിത് അഹമദ്, മുഹമദ് അസർ എന്നിവരാണ് സി.ആർ.പി.എഫിെൻറ സഹായത്തോടെ സ്പാനിഷ് ക്ലബിൽ എത്തിയത്. സെപ്യിനിലെ മുന്നാം നിര ക്ലബായ സോസിഡാഡ ഡിപോർട്ടിവ ലെൻസെൻസ് പ്രോയിൻസ്റ്റുർ ക്ലബിലാണ് ഇവർ അംഗങ്ങളായത്.
താഴെ തട്ടിലുള്ള ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി സോസിഡാഡ ക്ലബുമായി സി.ആർ.പി.എഫ് ധാരണയിലെത്തിയിരുന്നു. ഇതാണ് കശ്മീരി യുവാക്കൾക്ക് ഗുണകരമായത്. ക്ലബിലെത്തിയതോട് കൂടി തങ്ങളുടെ സ്വപ്നം സാക്ഷാൽകരിക്കപ്പെട്ടതായി യുവാക്കൾ പറഞ്ഞു. കഴിഞ്ഞ നാല് മാസമായി കാശ്മീരിൽ സ്പോർട്സ് പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. സി.ആർ.പി.എഫിന് ക്ലബുമായി കരാറുണ്ടെന്നും യുവാക്കൾ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും സി.ആർ.പി.എഫ് ഇൻസെപ്കടർ ജനറൽ സുൾഫിക്കർ ഹാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.