ക്രിസ്​റ്റ്യാനോ റോണോൾഡോക്കെതിരെ പീഡ​നാരോപണം

ലണ്ടൻ: സൂപ്പർ താരം ക്രിസ്​റ്റ്യാനോ റോണോൾഡോക്കെതിരെ പീഡനാരോപണം. 2009ൽ ജൂണിൽ ക്രിസ്​റ്റ്യാനോ റോണോൾഡോ അമേരിക്കയിലെ ലാസ്​വേഗസിൽ ​കാത്തറീൻ എന്ന സ്​ത്രീയെ പീഡിപ്പിച്ചുവെന്നാണ്​ ആരോപണം. കാത്തറീ​നി​​​​​െൻറ അഭിഭാഷകയെ ഉദ്ധരിച്ച്​ ജർമ്മൻ മാഗസിൻ ഡീർ സ്​പൈഗലാണ്​വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

അതേ സമയം, മാഗസിനിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും അതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും റോണോൾഡോയുടെ അഭിഭാഷകർ പ്രതികരിച്ചു. മാഗസിനിലെ റിപ്പോർട്ടിനെ കുറിച്ച്​ റോയി​േട്ടഴ്​സ്​ പ്രതികരണം ചോദിച്ചപ്പോഴാണ്​ റോണോൾഡോയുടെ അഭിഭാഷകൻ നിയമനടപടികൾ സ്വീകരിക്കുമെന്ന കുറിപ്പ്​ ​വാർത്ത ഏജൻസിക്ക്​ കൈമാറിയത്​. എന്നാൽ, ജർമ്മൻ മാഗസിനിലെ റിപ്പോർട്ടിലുന്നയിച്ച കാര്യങ്ങളെ കുറിച്ച്​ റോണോൾഡോ മൗനം പാലിക്കുകയാണ്​ ചെയ്യുന്നത്​.

അതേ സമയം, വാർത്ത ഏജൻസി റോയി​േട്ടഴ്​സ്​ ആരോപണങ്ങളെ കുറിച്ച്​ അന്വേഷിച്ചപ്പോൾ കാത്തറീനോ അവരുടെ അഭിഭാഷക​യോ മറുപടി നൽകിയിട്ടില്ല.

Tags:    
News Summary - Cristiano Ronaldo Accused of Raping-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.