ക്രി​സ്​​റ്റ്യാ​നോ​ക്ക്​ 600 ഗോൾ: യു​വ​ൻ​റ​സി​ന്​ സ​മ​നി​ല

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി ‘എ’ ​കി​രീ​ടം ഒ​രാ​ഴ്​​ച​മു​മ്പ്​ ചൂ​ടി​യ യു​വ​ൻ​റ​സ്​ ഇ​ൻ​റ​ർ​മി​ലാ​നെ​തി​രെ സ​മ​നി​ല വ​ഴ​ങ്ങ​ി​യെ​ങ്കി​ലും ഗോ​ൾ​നേ​ട്ട​ത്തി​ൽ നാ​ഴി​ക​ക്ക​ല്ല്​ താ​ണ്ടി ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. ക​ളി​യു​ടെ 62ാം മി​നി​റ്റി​ൽ പി​റ​ന്ന ഗോ​ളി​ലൂ​ടെ ക്ല​ബ് ഫു​ട്​​ബാ​ളി​ൽ ക്രി​സ്​​റ്റ്യാ​നോ​യു​ടെ ഗോ​ളെ​ണ്ണം 600ലെ​ത്തി.

സാ​ൻ​സി​റോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​​െൻറ ഏ​ഴാം മി​നി​റ്റി​ൽ റ​ദാ ന​യ്​​ൻ​ഗോ​ളാ​​െൻറ ഗോ​ളി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ ഇ​ൻ​റ​റി​നെ​തി​രെ ര​ണ്ടാം പ​കു​തി​യി​ലാ​ണ്​ യു​വ​ൻ​റ​സ്​ സ​മ​നി​ല ഗോ​ൾ നേ​ടി​യ​ത്. പോ​ർ​ചു​ഗ​ൽ ക്ല​ബാ​യ സ്​​പോ​ർ​ട്ടി​ങ്​ ലി​സ്​​ബ​ണി​നു​വേ​ണ്ടി അ​ഞ്ചും പി​ന്നീ​ട്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നാ​യി 118ഉം ​റ​യ​ൽ മ​ഡ്രി​ഡി​ന്​ 450ഉം ​ഗോ​ള​ടി​ച്ച റൊ​ണാ​ൾ​ഡോ യു​വ​ൻ​റ​സ്​ കു​പ്പാ​യ​ത്തി​ൽ 27 ഗോ​ൾ നേ​ടി. മു​ഖ്യ എ​തി​രാ​ളി​യാ​യ ല​യ​ണ​ൽ മെ​സ്സി 598 ഗോ​ളു​മാ​യി പി​ന്നി​ലു​ണ്ട്.
Tags:    
News Summary - cristiano ronaldo 600

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.