ആസ്​ട്രേലിയയെ 3-2ന്​ തോൽപിച്ചു; ജർമനിക്ക്​ മിന്നും ജയം

മോസ്​കോ: യുവനിരയുമായെത്തിയ ലോക​ ചാമ്പ്യന്മാർ ഏഷ്യൻ ചാമ്പ്യന്മാരായ ആസ്​ട്രേലിയയെ 3-2ന്​ തോൽപിച്ച്​ കോൺഫെഡറേഷൻ കപ്പിൽ കുതിപ്പ്​ തുടങ്ങി.അഞ്ചാം മിനിറ്റിൽ ലാർസ്​ സ്​റ്റിൻഡിലുടെ ഗോളടി തുടങ്ങിയ ജർമനി  ഇരു പകുതികളിലുമായാണ്​ മൂന്ന്​ ഗോളടിച്ചത്​. കളി ചൂടുപിടിക്കുന്നതിനു മുമ്പുതന്നെ ഗോൾ വഴങ്ങിയതോടെ ആസ്​ട്രേലിയയുടെ താളംതെറ്റി. തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം ആഴ്​സനൽ താരം മുസ്​തഫിയുടെ  നേതൃത്വത്തിലുള്ള ജർമൻ പ്രതിരോധം തട്ടിയകറ്റി. എന്നാൽ, 41ാം മിനിറ്റിൽ ആസ്​ട്രേലിയൻ പട തിരിച്ചടിച്ചു.
 


സെൽറ്റിക്​ താരം തോമസ്​ റോജികി​​​െൻറ ഒറ്റക്കുള്ള മുന്നേറ്റത്തിലാണ്​ ഗോൾ നേടുന്നത്. ആദ്യ പകുതി തീരുന്നതിന്​ ​തൊട്ടുമുമ്പ്​ ലഭിച്ച പെനാൽറ്റി പി.എസ്​.ജി താരം യൂലിയൻ ഡ്രാക്​സ്​ലർ ഗോളാക്കിയതോടെ ജർമനി മുന്നിലെത്തി. 48ാം മിനിറ്റിൽ മൂന്നാം ഗോളും അടിച്ചുകയറ്റി ജർമനി വിജയം ഉറപ്പിച്ചു. ജോഷ്വാ കിമ്മിച്ചി​​​െൻറ അസിസ്​റ്റിൽ ലീനോ ഗോരസ്​കയാണ്​ ​വലകുലുക്കിയത്​. എന്നാൽ, 56ാം മിനിറ്റിൽ കളിവീണ്ടും തിരിഞ്ഞു. ജർമൻ ഗോളി ബേൺഡ്​ ലെനോയുടെ പിഴവിൽ ആസ്​ട്രേലിയൻ സ്​ട്രൈക്കർ ടോമി ജൂറിക്​​ ഗോളാക്കി. ഒാഫ്​ സൈഡ്​ സംശയം തോന്നിയ റഫറി ‘വാറി’​​​െൻറ സഹായം തേടിയെങ്കിലും ഒാഫ്​സൈഡല്ലെന്ന്​ തെളിഞ്ഞതോടെ ഗോൾ ഉറപ്പിച്ചു. 

Tags:    
News Summary - confederation cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.