തിരുവനന്തപുരം: മലയാളി ഫുട്ബാള്‍ താരം സി.കെ. വിനീതിനെ ഏജീസ് ഓഫിസില്‍നിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവിറങ്ങി. മതിയായ ഹാജരില്ലെന്ന കാരണത്താലാണ് അക്കൗണ്ടൻറ് ജനറൽ ഓഫിസിലെ ഓഡിറ്റർ തസ്തികയിൽനിന്ന് വിനീതിനെ പുറത്താക്കുന്നതെന്ന് നോട്ടീസിൽ പറയുന്നു. വിനീതിനെ പുറത്താക്കാന്‍ നടപടി സ്വീകരിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെതിരെ സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീൻ ഉള്‍പ്പെടെ രംഗത്തെത്തിയെങ്കിലും ഏജീസ് നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.
ജോലിയില്‍നിന്ന് പുറത്താക്കിയത് സംബന്ധിച്ച് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്നും ഇതിനെതിരെ മറ്റ് നടപടികൾക്കില്ലെന്നും സി.കെ. വിനീത് അറിയിച്ചു. കളിയിലൂടെ ജോലിലഭിച്ചിട്ട് കളിക്കരുതെന്ന് പറയുേമ്പാൾ ഒന്നുംചെയ്യാനില്ല. രണ്ടുവർഷത്തെ അവധിക്ക് ശേഷം വീണ്ടും അവധിക്കായി പേപ്പറുകള്‍ നല്‍കിയിരുന്നു. എന്നാൽ ഇത് അധികൃതർ സ്വീകരിച്ചില്ലെന്നും വിനീത് പറഞ്ഞു. അതേസമയം ട്രെയിനിങ് പിരീഡിൽ ഇളവുകൾ നൽകിയിരുന്നെങ്കിലും പ്രബേഷൻ പിരീഡിൽ ആറുമാസത്തെ നിർബന്ധിതസേവനം അനുഷ്ഠിക്കാത്തതിനാലാണ് കേന്ദ്ര സർവിസ് മാനദണ്ഡപ്രകാരം പിരിച്ചുവിടൽ നടപടിക്ക് തയാറായതെന്ന് എജീസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.