ലണ്ടൻ: ലീഗ് കപ്പ് ഫൈനലിനിടെ കോച്ചിെൻറ സബ്റ്റിറ്റ്യൂഷൻ നിരസിച്ച ചെൽസി ഗോൾ കീപ്പ ർ കേപ അരിസബലാഗക്ക് ക്ലബിെൻറ പിഴ. ഒരാഴ്ചത്തെ വേതനമാണ് താരത്തിന് ചെൽസി പിഴയാ യി നിശ്ചയിച്ചത്്. സംഭവത്തിൽ തനിക്ക് തെറ്റുപറ്റിയതായി കേപ സമ്മതിക്കുകയും ചെയ്തു. ‘‘ചില ധാരണപ്പിശകുണ്ടായിയെന്നത് ശരിയാണെങ്കിലും വലിയ തെറ്റാണ് ഞാൻ ചെയ്തത്. ആ സാഹചര്യം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായി. കോച്ചിനോടും ടീം മാനേജ്മെൻറിനോടും മാപ്പു ചോദിക്കുന്നു’’ -കേപ പറഞ്ഞു.
പിഴക്കു പിന്നാലെ കോച്ച് സാറിയും വിശദീകരണവുമായി വന്നു. ‘‘സംഭവത്തിൽ കേപ തന്നോടും സഹതാരങ്ങളോടും ക്ലബിനോടും മാപ്പു ചോദിച്ചിരിക്കുന്നു. പിഴയും മറ്റു അച്ചടക്ക നടപടികളും ക്ലബാണ് തീരുമാനിക്കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം ഇൗ വിഷയം തീർന്നിരിക്കുന്നു’’ -സാറി പറഞ്ഞു. കഴിഞ്ഞ വർഷമാണ് ക്ലബിെൻറ റെക്കോഡ് തുകക്ക് (ഏകദേശം 665 കോടി രൂപ) അത്ലറ്റികോ ബിൽബാബോയിൽനിന്ന് കേപയെ ഇംഗ്ലീഷ് ടീം സ്വന്തമാക്കുന്നത്. ക്ലബിെൻറ മുൻ താരങ്ങൾ കേപയെ അടുത്ത മത്സരങ്ങളിൽ വിലക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.