Posted On
date_range Updated On
date_range അവസാന കളിയിൽ ബയേണിന് തോൽവി
മ്യൂണിക്: ബുണ്ടസ് ലിഗയുടെ സമാപന പോരാട്ടത്തിൽ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് തോൽവി. സ്റ്റുട്ട്ഗട്ട് 4-1നാണ് ബയേണിനെ അട്ടിമറിച്ചത്. 84 പോയൻറ് സ്വന്തമാക്കിയ ബയേൺ നേരേത്തതന്നെ കിരീടം ഉറപ്പിച്ചിരുന്നു. 63 പോയൻറുമായി ഷാൾകെയാണ് രണ്ടാമത്.
അതേസമയം, അവസാന അങ്കത്തിൽ ജയിച്ച മൂന്ന് ടീമുകൾ 55പോയൻറുമായി ഒപ്പത്തിനൊപ്പമായി. എന്നാൽ ഗോൾ ശരാശരിയിൽ മുന്നിലുള്ള ഹൊഫൻഹീം, ഡോർട്മുണ്ട് ടീമുകൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി. ഇതേ പോയൻറുള്ള ലെവർകൂസൻ അഞ്ചാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.