ജിങ്കാന്‍ ബംഗളൂരു എഫ്.സിയില്‍

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ.എസ്.എല്‍) കേരള ബ്ളാസ്റ്റേഴ്സിന്‍െറ പ്രതിരോധ ഭടനായ സന്ദേശ് ജിങ്കാന്‍  ഐ ലീഗിലെ സൂപ്പര്‍ സംഘമായ ബംഗളൂരു എഫ്.സിയില്‍ ചേര്‍ന്നു. ഈ സീസണില്‍ ബംഗളൂരുവില്‍ ചേരുന്ന ഏഴാമത്തെ താരമാണ് ജിങ്കാന്‍. ജിങ്കാന്‍െറ വരവോടെ ബംഗളൂരു പ്രതിരോധം കൂടുതല്‍ ശക്തമാകുമെന്ന് കോച്ച് ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു. ഐ.എസ്.എല്ലില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവന്ന ജിങ്കാന്‍െറ സാന്നിധ്യം ഐ ലീഗിലും എ.എഫ്.സി ചാമ്പ്യന്‍ഷിപ്പിലും ടീമിന് ആവശ്യമാകുമെന്നും കോച്ച് അഭിപ്രായപ്പെട്ടു. 2011ല്‍ യുനൈറ്റഡ് സിക്കിമിലൂടെ ജൈത്രയാത്ര തുടങ്ങിയ ജിങ്കാന്‍, മുംബൈ എഫ്.സിയില്‍ കളിച്ച ശേഷമാണ് കേരള ബ്ളാസ്റ്റേഴ്സിലത്തെിയത്. 12 വട്ടം ഇന്ത്യക്കായി കളിച്ച താരം കഴിഞ്ഞ സീസണില്‍ ഡി.എസ്.കെ ശിവാജിയന്‍സിനായി കളിച്ചു. ഈ സീസണില്‍ ബംഗളൂരു ആദ്യ കളിയില്‍ ലജോങ് എഫ്.സിക്കെതിരെ 3-0ന് ജയിച്ച് തുടക്കം ഗംഭീരമാക്കിയിരുന്നു. നീലപ്പടയില്‍ ചേര്‍ന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും രണ്ടാമതൊരു ആലോചനയില്ലാതെയാണ് തീരുമാനമെടുത്തതെന്നും ജിങ്കാന്‍ പറഞ്ഞു. നിലവിലെ ജേതാക്കളായ ബംഗളൂരുവിനെ ഈ സീസണിലും ഒന്നാമതത്തെിക്കുകയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.
 
Tags:    
News Summary - Bengaluru FC sign defender Sandesh Jhingan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.