മഡ്രിഡ്: മെസ്സിയുടെ ഷോട്ടിൽ പന്ത് ഗോൾലൈനും കടന്ന് നിലംതൊട്ടത് കാണികളും ബാഴ്സ താരങ്ങളും ഒന്നടങ്കം കണ്ടിട്ടും റഫറി മാത്രം കണ്ടില്ല. അർഹിച്ചഗോൾ റഫറിമാരുടെ പിഴവിലൂടെ ഇല്ലാതായപ്പോൾ ബാഴ്സലോണക്ക് നഷ്ടമായത് വിലപ്പെട്ട ജയം. വലൻസിയക്കെതിരായ മത്സരത്തിൽ ബാഴ്സലോണ 1-1ന് സമനിലയിൽ കുരുങ്ങി. റോഡ്രിഗോയുടെ ഗോളിൽ ആദ്യം മുന്നിലെത്തിയ വലൻസിയക്കെതിരെ, അവസാന സമയത്ത് ഗോൾ നേടി ജോർഡി ആൽബയാണ് ബാഴ്സക്ക് സമനിലയൊരുക്കുന്നത്.
29ാം മിനിറ്റിലാണ് മെസ്സിയുടെ നിഷേധിക്കപ്പെട്ട ഗോൾ പിറന്നത്. ഇവാൻ റാകിടിച്ചിെൻറ ക്രോസ് അതിവേഗം പോസ്റ്റിലേക്ക് ലയണൽ മെസ്സി തിരിച്ചുവിട്ടപ്പോൾ പന്ത് ഗ്ലൗവിലൊതുക്കാൻ വലൻസിയ ഗോളിക്ക് പിഴച്ചു. കൈകൾ ചോർന്ന് ഇരു കാലുകൾക്കിടയിലൂടെ പന്ത് ഗോൾ ലൈനും കടന്ന് അകത്ത് കുത്തി. ഞൊടിയിടയിലെ സാഹസത്തിനൊടുവിൽ ഗോളി നീറ്റോ പന്ത് പുറത്തേക്ക് തട്ടിയെങ്കിലും ബാഴ്സ താരങ്ങൾ ഗോൾ ഉറപ്പിച്ചു ആഘോഷം തുടങ്ങിയിരുന്നു. പക്ഷേ, റഫറിയും ലൈൻ റഫറിയും പന്ത് വര കടന്നുപതിച്ചത് അറിഞ്ഞില്ല.
ഗോളിനായി വാദിച്ച് ബാഴ്സ താരങ്ങൾ റഫറിക്കു പിന്നാലെ നടന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, ഇൗ നഷ്ടത്തിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ബാഴ്സ രണ്ടാം പകുതിയിൽ അറിഞ്ഞു. 60ാം മിനിറ്റിൽ വലൻസിയ ഉഗ്രൻ മുന്നേറ്റത്തിനൊടുവിൽ ബാഴ്സയുടെ വലകുലുക്കി. സ്ട്രൈക്കർ റോഡ്രിഗോയാണ് സ്കോറർ. തോൽവിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിൽ ബാഴ്സലോണ സമനില പിടിക്കുന്നത് 82ാം മിനിറ്റിലാണ്. മെസ്സിയുടെ പാസിൽ ജോർഡി ആൽബയാണ് ഗോൾ നേടിയത്. പുതിയ സീസണിൽ ഇതുവരെ തോൽക്കാതെയാണ് വലൻസിയയുടെ കുതിപ്പ്. ഒന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് (35 പോയൻറ്) നാലു േപായൻറ്് മാത്രം (31) പിന്നിലാണ് അവർ.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.