ബാലൺ ഡി ഒാർ ക്രിസ്​റ്റ്യാനോക്ക്​

പാരിസ്​: ഫിഫ ബെസ്​റ്റ്​ പ്ലെയർ ഒാഫ്​ ദ ഇയർ പുരസ്​കാരത്തിന്​ പിന്നാലെ ബാലൺ ഡി ഒാർ പുരസ്​കാരവും റയൽ മഡ്രിഡ്​ സൂപ്പർ താരം ക്രിസ്​റ്റ്യാനോ റെ​ാണാൾഡോക്ക്​. ലയണൽ മെസ്സിയെയും നെയ്​മറിനെയും പിന്തള്ളിയാണ്​ ക്രിസ്​റ്റ്യാനോ അഞ്ചാം തവണയും പുരസ്​കാരം സ്വന്തമാക്കിയത്​. 
ഇതോടെ ഇൗ പുരസ്​കാര​ നേട്ടത്തിൽ ക്രിസ്​റ്റ്യാനോ, മെസ്സിയോടൊപ്പമെത്തി.

2008, 2013, 2014, 2016 വർഷങ്ങളിലാണ്​ ഇതിനുമുമ്പ്​ ക്രിസ്​റ്റ്യാനോ പുരസ്​കാരം സ്വന്തമാക്കിയത്​.  2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ്​ മെസ്സി ഇൗ നേട്ടം കൈവരിച്ചത്​. യൂറോപ്പിലെ മികച്ച ഫുട്​ബാളർക്ക്​ ഫ്രഞ്ച്​ ഫുട്​ബാൾ മാഗസിൻ നൽകുന്നതാണ്​ ബാലൺ ​ഡി ഒാർ പുരസ്​കാരം.മെസ്സി രണ്ടും നെയ്​മർ മൂന്നും സ്​ഥാനത്തായി. മറ്റു സ്​ഥാനങ്ങൾ: 4^ ബുഫൺ, 5^ ലൂക്ക മോഡ്രിച്ച്​,  6^സെർജിയോ റാമോസ്​, 7^എംബാപ്പെ, 8^എൻഗാളോ കാ​​​െൻറ, 9^ലെവൻഡോവ്​സ്​കി, 10^ ഹാരികെയ്​ൻ.

Tags:    
News Summary - Ballon d'Or 2017: Cristiano Ronaldo beats Lionel Messi to win fifth award-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.