അബൂദബി: ആദ്യ മത്സരത്തിലെ മിന്നുംജയത്തിെൻറ ആവേശവുമായി ഏഷ്യൻ കപ്പിലെ രണ്ടാം മത്സര ത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരായ യു.എ.ഇക്കെതിരെ. ഉദ്ഘാടന മത്സരത്തിൽ ബഹ്റൈനോട് അ പ്രതീക്ഷിത സമനില വഴങ്ങിയതോടെ ജയം അനിവാര്യമായിറങ്ങുന്ന യു.എ.ഇക്കെതിരെ ഇന്ത്യക്ക് കനത്ത മത്സരംതന്നെ പ്രതീക്ഷിക്കാം. ഇന്ത്യൻസമയം രാത്രി 9.30നാണ് മത്സരം. ഗ്രൂപ് ‘എ’യിൽ മൂന്ന് പോയൻറ് സ്വന്തമാക്കിയ ഇന്ത്യക്ക് സമനില മതിയാകും നോക്കൗട്ടിലേക്കുള്ള വഴിതുറക്കാൻ.
തന്ത്രങ്ങൾ മാറ്റിപ്പിടിക്കേണ്ടിവരും
എ.സി മിലാനെയും യുവൻറസിനെയും പരിശീലിപ്പിച്ച് അനുഭവപരിചയം ഏറെയുള്ള ആൽബർേട്ടാ സെക്റോണിക്ക് ആദ്യ മത്സരത്തിൽ പിഴച്ചുവെന്നത് നേരാണ്. പക്ഷേ, ബഹ്റൈനെതിരെ കളിച്ച കളിയായിരിക്കില്ല ഇന്ത്യക്കെതിരെ പുറത്തെടുക്കുകയെന്ന സൂചന കോച്ച് മത്സരത്തിനുമുേമ്പ നൽകിക്കഴിഞ്ഞു. റാങ്കിങ്ങിൽ 18 സ്ഥാനത്തോളം മുന്നിലുള്ള ആതിഥേയർക്കെതിരെ ഇന്ത്യൻ കോച്ച് കോൺസ്റ്റൈൻറൻ ഏതായാലും കൃത്യമായ ഗെയിംപ്ലാൻ തയാറാക്കും. നാലും അഞ്ചും ഗോളുകൾക്ക് ജയിക്കുന്നത് മാത്രമല്ല ഫുട്ബാൾ കളിയെന്നു പറഞ്ഞത് പ്രതിരോധം കനപ്പിച്ചായിരിക്കും യു.എ.ഇക്കെതിരെ കളിക്കുന്നതെന്ന വ്യക്തമായ സൂചനയാണ്.
തായ്ലൻഡിനെതിരെ പരീക്ഷിച്ച വിജയഫോർമുല തന്നെയാവും ഇന്നും കോൺസ്റ്റൈൻറൻ പയറ്റുന്നത്. ആദ്യ പകുതി പ്രതിരോധിച്ച് നിൽക്കുക. രണ്ടാം പകുതി അതിവേഗ അറ്റാക്കിങ്ങിലേക്ക് നീങ്ങുക. ഇത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ, മികവുറ്റ താരങ്ങൾ ഏറെയുള്ള യു.എ.ഇയുടെ പ്രത്യാക്രമണം ചെറുക്കാനായില്ലെങ്കിൽ ഇന്ത്യക്ക് ഗോൾ വാങ്ങിക്കൂേട്ടണ്ടിവരും. മലയാളി താരം ആഷിഖ് കുരുണിയനും മുന്നേറ്റത്തിെൻറ ഇന്ത്യൻ കുന്തമുന സുനിൽ േഛത്രിയുമായുള്ള പൊരുത്തമാണ് ടീമിൽ ശ്രദ്ധേയം. വിങ്ങിലൂടെ കുതിച്ചും മുന്നേറ്റത്തിൽ ഛേത്രിക്കൊപ്പം നീങ്ങിയും കഴിവുതെളിയിച്ച മലയാളി താരം േകാച്ചിെൻറ ആദ്യ ചോയിസ് തന്നെയായിരിക്കും.
2015ൽ ഏഷ്യൻ പ്ലയർ ഒാഫ് ദി ഇയറായ അഹ്മദ് ഖലീലും മുന്നേറ്റത്തിെല പ്രധാന താരം അലി മബ്കൂത്തുമായിരിക്കും ഇന്ത്യൻ പ്രതിരോധത്തിന് പ്രധാന വെല്ലുവിളി ഉയർത്തുന്ന യു.എ.ഇ താരങ്ങൾ. 13 തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോൾ, എട്ടിലും യു.എ.ഇയോടൊപ്പമായിരുന്നു ജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.