കോച്ച്​ ഉനായ്​ എംറിയെ ആഴ്​സനൽ പുറത്താക്കി

ലണ്ടൻ: ആഴ്​സൻ വെങ്ങറുടെ പിൻഗാമിയായി ആഴ്​സനലിലെത്തിയ കോച്ച്​ ഉനായ്​ എംറിക്ക്​ 18 മാസംകൊണ്ട്​ പടിയിറക്കം. ​ഇംഗ ്ലീഷ്​ പ്രീമിയർ ലീഗിലും യൂറോപ ലീഗിലും തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ്​ മുൻ പി.എസ്​.ജി പരിശീലകനെ പുറത്താക ്കുന്നത്​. മുൻ ആഴ്​സനൽ താരവും നിലവിൽ യൂത്ത്​ ടീം കോച്ചുമായ സ്വീഡ​​െൻറ ഫ്രെഡീ ലുങ്​ബെർഗാണ്​ ഇടക്കാല പരിശീലകൻ. പ്രഥമ സീസൺ ഐ.എസ്​.എല്ലിൽ മുംബൈ സിറ്റിയുടെ താരവുമായി ലുങ്​ബെർഗ്​.

യൂറോപ ലീഗ്​ ഗ്രൂപ്​ റൗണ്ടിൽ കഴിഞ്ഞ രാത്രിയിൽ ആഴ്​സനൽ എയ്​​്ൻട്രാഷ്​ ഫ്രാങ്ക്​ഫുർടിനോട്​ (1-2) തോറ്റിരുന്നു. പ്രീമിയർ ലീഗിൽ എട്ടാം സ്​ഥാനത്താണ്​ ടീം.
22 വർഷം കോച്ചായി വാണ വെങ്ങർ പടിയിറങ്ങിയതിനു പിന്നാലെയാണ്​ സ്​​െപയിൻകാരനായ എംറി ഇംഗ്ലണ്ടിലെത്തുന്നത്​. ലീഗിൽ ആറ്​ സമനിലയും മൂന്ന്​ തോൽവിയും വഴങ്ങിയ ആഴ്​സനൽ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്​ഥയിൽ ആയതോടെ കോച്ചി​നെ പുറത്താക്കാൻ ആവശ്യം ശക്തമായിരുന്നു.
Tags:    
News Summary - Arsenal Sack Head Coach Unai Emery And His Coaching Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.