മഡ്രിഡ്: ലാ ലിഗയിൽ കുതിപ്പ് തിരിച്ചുപിടിച്ച സിനദിൻ സിദാെൻറ സംഘത്തിന് വീണ്ടും ജ യം. ഡിപ്പോർട്ടിവോ അലാവെസിനെതിരായ മത്സരത്തിൽ റയൽ മഡ്രിഡ് ജയിച്ചത് 2-1ന്. ക്യാപ്റ്റൻ സെർജിയോ റാമോസ് (52), കർവായൽ (69) എന്നിവർ റയലിനായി സ്കോർ ചെയ്തപ്പോൾ അലാവസിനു വേണ്ടി ലുക്കാസ് പെരസ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ആശ്വാസ ഗോൾ കുറിച്ചു.
ക്രൂസിെൻറ ഫ്രീകിക്ക് സമർഥമായി വലയിലേക്ക് തള്ളിയിട്ട് റാമോസാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. ഇതോടെ കൂടുതൽ ഉണർന്ന എതിരാളികൾക്കായി 65ാം മിനിറ്റിൽ പെരസ് സമനില പിടിച്ചു. കളി ചൂടുപിടിക്കുന്നതിനിടെ മിനിറ്റുകൾക്കകം കർവായൽ റയലിനായി ലക്ഷ്യത്തിലെത്തിച്ചതോടെ ലീഡും പിന്നീട് ജയവും ടീമിനൊപ്പമായി. ഇതോടെ, തൽക്കാലത്തേക്കെങ്കിലും റയൽ ഒന്നാമതായി. ഇതുവരെയും ഒന്നാമതുണ്ടായിരുന്ന ബാഴ്സക്ക് ഇന്ന് കളിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.