തോല്‍വി തുടര്‍ന്ന് യുനൈറ്റഡ്
വാറ്റ്ഫോഡ്: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയും യൂറോപ്പ ലീഗില്‍ ഫെയനൂര്‍ദിനെതിരെയും തോറ്റ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഈ ആഴ്ച തോല്‍വിയുടെ ‘ഹാട്രിക്’ സ്വന്തമാക്കി. പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ വാറ്റ്ഫോഡാണ് ജോസെ മൗറീന്യോയുടെ ടീമിനെ 3-1ന് തറപറ്റിച്ചത്. സ്വന്തം കളിമുറ്റത്ത് ഗംഭീരമായി കളിച്ച വാറ്റ്ഫോഡിനായി എറ്റിനേ കപായു 34ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. 62ാം മിനിറ്റില്‍ മാര്‍കസ് റഷ്ഫോഡ് മാഞ്ചസ്റ്ററിനുവേണ്ടി തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങിയ യുവാന്‍ സുനിഗ 83ാം മിനിറ്റില്‍ വാറ്റ്ഫോഡിനെ മുന്നിലത്തെിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് ട്രോയി ഡീനെ ലീഡുയര്‍ത്തി ചെമ്പടക്ക് അവസാന പ്രഹരമേല്‍പിച്ചു.
അഞ്ചു കളികളില്‍നിന്ന് ഒമ്പതു പോയന്‍റ് മാത്രമുള്ള മാഞ്ചസ്റ്റര്‍ ലീഗില്‍ ആറാമതാണ്. വാറ്റ്ഫോഡ് ഏഴു പോയന്‍േറാടെ എട്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.