Posted On
date_range Updated On
date_range ബ്ളാസ്റ്റേഴ്സിന്‍െറ മുന്നൊരുക്കം ഗംഭീരം
ബാങ്കോക്: ഐ.എസ്.എല്‍ മൂന്നാം സീസണിലേക്ക് മുന്നൊരുക്കം ഗംഭീരമാക്കി കേരള ബ്ളാസ്റ്റേഴ്സ്. മൂന്നാമത്തെയും അവസാനത്തെയും സന്നാഹ മത്സരത്തില്‍ 1-0ത്തിന് ജയിച്ചാണ് മഞ്ഞപ്പട കരകയറിയത്. മൈക്കല്‍ ചോപ്രയാണ് നിര്‍ണായക ഗോള്‍ നേടിയത്.
ഫ്രായെ യുനൈറ്റഡ് എഫ്.സിയുടെയും ബി.ഇ.സി ടെറോ സസാന ക്ളബിന്‍െറയും താരങ്ങള്‍ ഒരുമിച്ച ടീമിനെയാണ് നേരിട്ടത്. ആദ്യമത്സരത്തിലും ചോപ്ര ഗോള്‍ നേടിയിരുന്നു. ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്ക്, മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ്, ഹെങ്ബര്‍ത്, സന്ദേശ് ജിങ്കാന്‍ തുടങ്ങിയ പ്രമുഖര്‍ ആദ്യ ഇലവനില്‍ ഇറങ്ങി.
തായ്ലന്‍ഡിലെ ആദ്യ സന്നാഹമത്സരത്തില്‍ ബിഗ് ബാങ് ചുല യുനൈറ്റഡിനെ തോല്‍പിച്ച ബ്ളാസ്റ്റേഴ്സ് കരുത്തരായ ബാങ്കോക് യുനൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. ടീം ചൊവ്വാഴ്ച കൊച്ചിയില്‍ തിരിച്ചത്തെും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.