Posted On
date_range Updated On
date_range സ്പെയിൻ – ഇറ്റലി പോരാട്ടം സമനിലയിൽ
ടോറിനോ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ കരുത്തരായ സ്പെയിനും ഇറ്റലിയും തമ്മിലുള്ള പോരാട്ടം സമനിലയിൽ അവസാനിച്ചു. യൂറോപ്യൻ മേഖല ഗ്രൂപ്പ് ജിയിൽ ഇരുടീമും ഒരോ ഗോൾ വീതം നേടി സമനില പാലിച്ചു. സ്പെയിനുവേണ്ടി മച്ചിൻ പെരേസും(55) , ഇറ്റലിക്ക് വേണ്ടി ഡെ റോസിയും(82) ഗോൾ നേടി.
ആദ്യ പകുതിയിൽ പന്ത് 72 ശതമാനവും സ്പെയിനിെൻറ കൈവശമായിരുന്നു. എന്നിട്ടും ഗോൾ നേടാൻ സ്പെയിനിന് കഴിഞ്ഞില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 55–ാം മിനിറ്റിൽ പെരേസ് നേടിയ ഗോളിലൂടെ സ്പെയിനാണ് ആദ്യം മുന്നിൽ എത്തിയത്.
ഗോളിനായി കിണഞ്ഞു പരിശ്രമിച്ച ഇറ്റലിക്ക് 82–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ റോസി സമനില പിടിച്ചു. ഗ്രൂപ്പ് ജിയിൽ അൽബാനിയയാണ് ഒന്നാമത്. സ്പെയിൻ രണ്ടാമതും ഇറ്റലി മൂന്നാമതുമാണ്. മാസിഡോണയെ 2–1ന് തോൽപിച്ച ഇസ്രയേലാണ് നാലാം സ്‌ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.