സീനിയര്‍ ഫുട്ബാള്‍ മലപ്പുറത്തിന് തോൽവി; കാസര്‍കോട് ഫൈനലില്‍

മലപ്പുറം: കാസര്‍കോട്ടെ കളിക്കേമന്മാര്‍ക്കു മുന്നില്‍ മലപ്പുറത്തിന് മുട്ടുമടക്കേണ്ടിവന്നു. സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ശക്തരായ രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടം നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ആതിഥേയരുടെ പുറത്താവലില്‍ കലാശിച്ചപ്പോള്‍ സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോള്‍ ജയവുമായി ഉത്തരദേശക്കാര്‍ കലാശക്കളിയിലേക്ക് മാര്‍ച്ച് ചെയ്തു. കാസര്‍കോടിനുവേണ്ടി കെ.വി. റെജിന്‍ ഇരട്ട ഗോള്‍ നേടി. കളി തീരാന്‍നേരം പകരക്കാരന്‍ നവാസ് ശരീഫിന്‍െറ ബൂട്ടില്‍നിന്നായിരുന്നു മലപ്പുറത്തിന്‍െറ ആശ്വാസ ഗോള്‍. ഞായറാഴ്ചത്തെ തൃശൂര്‍-കോട്ടയം രണ്ടാം സെമിയിലെ വിജയികളെ കാസര്‍കോട് തിങ്കളാഴ്ച ഫൈനലില്‍ നേരിടും. കോട്ടപ്പടി ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കിയായിരുന്നു നാട്ടുകാരുടെ പതനം. ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ ഇരുഭാഗത്തെയും താരങ്ങള്‍ മത്സരിച്ച് അവസരങ്ങള്‍ പാഴാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.