മോഹൻ ബഗാൻ - കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽനിന്ന് (Photo: X/@mohunbagansg)

രണ്ടടിയിൽ ജയംപിടിച്ച് മോഹൻ ബഗാൻ; ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി​യോ​ടെ തു​ട​ങ്ങി. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സി​നോ​ട് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു പ​രാ​ജ​യം. സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ ജെ​മി മ​ക് ലാ​ര​നും (36) ഇ​ൻ​ജു​റി ടൈ​മി​ൽ മൈ​ക്ക​ൽ ആ​ൽ​ഡ്രെ​ഡു​മാ​ണ് (90+7) ആ​തി​ഥേ​യ​ർ​ക്കാ​യി സ്കോ​ർ ചെ​യ്ത​ത്.

ആ​ദ്യ പ​കു​തി​യി​ൽ പ​ന്തി​നു​മേ​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം പു​ല​ർ​ത്തി​യ ബ​ഗാ​ൻ തു​ട​ർ​ച്ച​യാ​യ സ​മ്മ​ർ​ദ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് പ്ര​തി​രോ​ധ​ത്തി​ന് മേ​ൽ ചെ​ലു​ത്തി​യ​ത്. എ​ന്നാ​ൽ, കൃ​ത്യ​മാ​യ അ​ച്ച​ട​ക്ക​ത്തോ​ടെ നി​ല​യു​റ​പ്പി​ച്ച ബ്ലാ​സ്റ്റേ​ഴ്‌​സ് പ്ര​തി​രോ​ധ​നി​ര ആ​തി​ഥേ​യ​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി. ദി​മി​ത്രി​യോ​സ് പെ​ട്രാ​റ്റോ​സ്, ജെ​മി മ​ക്ലാ​ര​ൻ എ​ന്നി​വ​രു​ടെ ഗോ​ളെ​ന്നു​റ​ച്ച നീ​ക്ക​ങ്ങ​ൾ സ​ച്ചി​ൻ സു​രേ​ഷ് ത​ട​ഞ്ഞി​ട്ടു. എ​ന്നാ​ൽ, 36ാം മി​നി​റ്റി​ൽ മ​ക് ലാ​ര​നി​ലൂ​ടെ ബ​ഗാ​ൻ ലീ​ഡെ​ടു​ത്തു. ര​ണ്ടാം പ​കു​തി​യി​ൽ കൂ​ടു​ത​ൽ ആ​ക്ര​മ​ണോ​ത്സു​ക​ത പു​റ​ത്തെ​ടു​ത്ത ബ്ലാ​സ്റ്റേ​ഴ്‌​സ് മ​ത്സ​ര​ത്തി​ലേ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ചു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി.

പ​ക​ര​ക്കാ​രാ​യി എ​ത്തി​യ മ​ർ​ലോ​ൺ ട്രൂ​ജി​ലോ​യും ന​വോ​ച്ച സി​ങ്ങും വേ​ഗ​ത ന​ൽ​കി. 56ാം മി​നി​റ്റി​ൽ നി​ഹാ​ലി​നു പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ കെ​വി​ൻ യോ​ക്ക് വി​ങ്ങി​ലൂ​ടെ ന​ട​ത്തി​യ കു​തി​പ്പു​ക​ൾ മോ​ഹ​ൻ ബ​ഗാ​ൻ പ്ര​തി​രോ​ധ​ത്തെ പ​ല​പ്പോ​ഴും സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. 77ാം മി​നി​റ്റി​ൽ കെ​വി​ൻ ന​ൽ​കി​യ മി​ക​ച്ചൊ​രു ക്രോ​സ് ഗോ​ളാ​ക്കാ​ൻ വി​ക്ട​ർ ബെ​ർ​ട്ടോ​മി​യു​വി​ന് സാ​ധി​ച്ചി​ല്ല. 85ാം മി​നി​റ്റി​ൽ ഡാ​നി​ഷ് ഫാ​റൂ​ഖി​നെ ഫൗ​ൾ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് കി​ട്ടി​യ ഫ്രീ​കി​ക്ക് എ​ടു​ത്ത മാ​ർ​ലോ​ണി​നു ല​ക്ഷ്യം കാ​ണാ​നാ​യി​ല്ല. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ നി​മി​ഷ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ ആ​ൽ​ഡ്രെ​ഡി​ലൂ​ടെ ബ​ഗാ​ൻ ര​ണ്ടാം ഗോ​ൾ നേ​ടി ജ​യ​മു​റ​പ്പാ​ക്കി. ഫെ​ബ്രു​വ​രി 22ന് ​മും​ബൈ സി​റ്റി​ക്കെ​തി​രെ കൊ​ച്ചി​യി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്റെ അ​ടു​ത്ത അ​ങ്കം.

Tags:    
News Summary - Mohun Bagan SG vs Kerala Blasters | MBSG 2-0 KBFC | ISL 2025-26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.