സംസ്ഥാന സീനിയര്‍ ഫുട്ബാള്‍: തൃശൂര്‍ സെമിയില്‍

മലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടിനെ പരാജയപ്പെടുത്തി തൃശൂര്‍ സെമിയില്‍ പ്രവേശിച്ചു. നിലവിലെ റണ്ണേഴ്സപ്പായ കോട്ടയത്തെയാണ് തൃശൂര്‍ സെമിയില്‍ നേരിടുക. ഞായറാഴ്ചയാണ് സെമി ഫൈനല്‍. ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും വിരസമായ കളി നടന്ന വ്യാഴാഴ്ച അധികസമയത്തെ ഗോളിലാണ് തൃശൂര്‍ രക്ഷപ്പെട്ടത്. 92ാം മിനിട്ടില്‍ ദില്‍ജിത്താണ് വിജയഗോള്‍ നേടിയത്. പ്രതിരോധതാരം ആത്തിഫ് നീട്ടിനല്‍കിയ പന്ത് സ്വീകരിച്ച് മുന്നേറിയ സുര്‍ജിത്ത് വി. രമേഷിന്‍െറ മികച്ച ക്രോസാണ് ഗോളില്‍ കലാശിച്ചത്. രണ്ടാം പോസ്റ്റിന് മുന്‍വശത്തേക്ക് താഴ്ന്നിറങ്ങിയ പന്ത് ഗോളിലേക്ക് തിരിച്ചുവിടേണ്ട ജോലിയേ ദില്‍ജിത്തിനുണ്ടായിരുന്നുള്ളൂ (1-0). അധികസമയത്ത് ഗോള്‍ വീണതോടെ സമനില നേടാനുള്ള കോഴിക്കോടിന്‍െറ ശ്രമങ്ങള്‍ പലപ്പോഴും കളി പരുക്കനാക്കി. തൃശൂര്‍ താരങ്ങളെ വീഴ്ത്തിയതിന് പ്രതിരോധ താരങ്ങളായ സജിന്‍, സുബീഷ് എന്നിവര്‍ മഞ്ഞകാര്‍ഡ് കണ്ടു. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ തൃശൂര്‍ ലീഡ് ഉയര്‍ത്തി എന്ന് തോന്നിച്ച ബാള്‍ നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ മലപ്പുറം ഇന്ന് കളത്തിലിറങ്ങും. ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊല്ലമാണ് എതിരാളികള്‍. നിലവിലെ ചാമ്പ്യന്മാരെന്ന ആനുകൂല്യത്തിലാണ് മലപ്പുറം ക്വാര്‍ട്ടറിലത്തെിയത്. 6.45നാണ് കളി. ആദ്യ ക്വാര്‍ട്ടറില്‍ 4.45ന് പാലക്കാട് കാസര്‍കോടിനെ നേരിടും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.