മ്യൂണിക്: ടീം അടിച്ച അഞ്ച് ഗോളുകളും ഒരാളുടെ വക. അതും ഒമ്പത് മിനിറ്റിനിടെ അഞ്ചെണ്ണം. അതില്‍ തന്നെ അഞ്ചാമത്തേത് അതിസുന്ദരമായ ഒന്ന്. ബയേണ്‍ മ്യൂണിക്കിന്‍െറ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് ഗോളടിയില്‍ പുതിയ ചരിത്രമെഴുതിയത്. ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്^വോള്‍ഫ്സ്ബെര്‍ഗ് മത്സരത്തിലാണ് ലെവന്‍ഡോവ്സ്കിയുടെ അതുല്യപ്രകടനം. കളിയില്‍ ബയേണ്‍ 5^1ന് ജയിച്ചു.
രണ്ടാം പകുതിയില്‍ ലെവന്‍ഡോവ്സ്കി കളിത്തിലിറങ്ങുമ്പോള്‍ മ്യൂണിക് ഒരു ഗോള്‍ വഴങ്ങി നില്‍ക്കുകയായിരുന്നു. കളത്തിലിറങ്ങി ആറാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ ലെവന്‍ഡോവ്സ്കി സ്വന്തമാക്കി. 51ാം മിനിറ്റിലായിരുന്നു ഇത്. അത് കഴിഞ്ഞ് ഗോളിന്‍െറ പെരുമഴ പെയ്യിക്കുകയായിരുന്നു റോബര്‍ട്ട്. 52, 55, 57, 60 മിനിറ്റുകളിലായിരുന്നു ബാക്കി നാല് ഗോളുകള്‍ വീണത്. തോമസ് മ്യൂളറെയും മരിയോ ഗോട്സയെയും സാക്ഷികളാക്കിയായിരുന്നു ഈ ബൊറൂസ്യ ഡോര്‍ട്ട്മുണ്ട് മുന്‍ താരത്തിന്‍െറ പ്രകടനം. നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ ബുണ്ടസ് ലിഗയില്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്. ഈ സീസണില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ബയേണ്‍ ജയിച്ചു.
2013ല്‍ ഡോര്‍ട്ട്മുണ്ടിനുവേണ്ടി റയല്‍ മാഡ്രിഡിനെതിര നേടിയ നാല് ഗോളുകളാണ് ഒരു മത്സരത്തില്‍ ലെവന്‍ഡോവ്സ്കിയുടെ മികച്ച പ്രകടനം. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ആയിരുന്നു ഈ പ്രകടനം.
ബുണ്ടസ് ലിഗയില്‍ പകരക്കാരനായി ഇറങ്ങി അഞ്ച് ഗോളുകള്‍ നേടുന്ന ആദ്യത്തെ കളിക്കാരനാണ് ലെവന്‍ഡോവ്സ്കി. ഇത്രയും ഗോളുകള്‍ നേടാന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയി െല്ലന്ന് മത്സരശേഷം റോബര്‍ട്ട് പറഞ്ഞു. ഏറെ സംതൃപ്തിയുണ്ട്. ഒരു ഗോളിന് പിന്നിട്ടുനിന്നപ്പോള്‍ രണ്ടെണ്ണമെങ്കിലും തിരിച്ചടിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അത് അഞ്ചെണ്ണമായി. വിശ്വസിക്കാന്‍ സാധിക്കുന്നില്ല ^ലെവന്‍ഡോവ്സ്കി വ്യക്തമാക്കി. 'ഏറ്റവും നല്ല പകരക്കാരന്‍' എന്നാണ് ഫുട്ബാള്‍ വെബ്സൈറ്റായ കിക്കര്‍ ലെവന്‍ഡോവ്സ്കിയെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.