പുണെ: ഒരു സംസ്ഥാനം, രണ്ടു ടീമുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അപൂര്‍വ സ്ഥാനത്തിനുടമകളായ മുംബൈ സിറ്റി എഫ്.സിക്കും പുണെ സിറ്റിക്കും രണ്ടാം സീസണ്‍ മഹാരാഷ്ട്രിയന്‍ ഡെര്‍ബിയോടെ തുടക്കം. പുണെയുടെ ഹോം ഗ്രൗണ്ടിലാണ് മറാത്തി ഡെര്‍ബിയോടെ പുതുപോരാട്ടത്തിന് പന്തുരുണ്ട് തുടങ്ങുന്നത്.
കഴിഞ്ഞ സീസണിലെ പോയന്‍റ് പട്ടികയില്‍ പുണെ ആറും മുംബൈ ഏഴും സ്ഥാനത്തായിരുന്നു. ഇക്കുറി അണിയറയില്‍ ഒരുപിടി മികച്ച താരങ്ങളുമായാണ് ഇരുടീമുകളുടെയും പടപ്പുറപ്പാട്. മികച്ച ഇന്ത്യന്‍ താരങ്ങളെയും വിദേശതാരങ്ങളെയും ഇരുവരും പണമെറിഞ്ഞു പിടിച്ചു.
ഇക്കുറി റുമേനിയന്‍ സ്ട്രൈക്കര്‍ അഡ്രിയാന്‍ മുട്ടു നയിക്കുന്ന ആക്രമണനിരക്ക് കരുത്തായി വെറ്ററന്‍ ഐവറികോസ്റ്റ് ഇന്‍റര്‍നാഷനല്‍ ദിദിയര്‍ സൊകോറ, ഇന്ത്യന്‍താരങ്ങളായ യൂജിന്‍സണ്‍ ലിങ്ദോ, ജാക്കിചാന്ദ് സിങ് എന്നിവര്‍ പുണെ ടീമിലുണ്ട്. സകോറയെ ക്യാപ്റ്റനായി നിയമിച്ച് ഞെട്ടിച്ച പുണെ, മുട്ടുവിന്‍െറ ശ്രദ്ധമുഴുവന്‍ ഗോളടിക്കുന്നതിലാക്കി മാറ്റുകയും ചെയ്തു.
മുംബൈയാവട്ടെ, കഴിഞ്ഞ സീസണിലെ മാര്‍ക്വീതാരം നികളസ് അനല്‍കക്ക് ഇക്കുറി കോച്ചിന്‍െറ ചുമതല നല്‍കിയാണിറങ്ങുന്നത്. ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയെ പൊന്നിന്‍ വിലയെറിഞ്ഞ് ടീമിലത്തെിക്കുകയും ചെയ്തു. പക്ഷേ, ഏഴ് ഇന്ത്യന്‍താരങ്ങള്‍ ദേശീയ ക്യാമ്പിലേക്ക് മടങ്ങിയത് ഇരു ടീമുകള്‍ക്കും തിരിച്ചടിയായി. വന്‍വിലയെറിഞ്ഞ് സ്വന്തമാക്കിയ സൂപ്പര്‍ താരങ്ങളാണ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിലത്തെുന്നത്.
മുംബൈ ടീമില്‍നിന്ന് സുനില്‍ ഛേത്രി, സുബ്രതാപോള്‍, മിഡ്ഫീല്‍ഡര്‍ ലാല്‍ചൗന്‍വിയ ഫനായ്. പുണെയില്‍നിന്നും പ്രിതം കോട്ടല്‍, യൂജിന്‍സണ്‍, ബികാഷ് ജെയ്റു, ജാക്കിചന്ദ് സിങ് എന്നിവരാണ് ദേശീയ ക്യാമ്പിലേക്ക് മടങ്ങുന്നത്. ആദ്യ സീസണിലെ ഏക ഹാട്രിക്കിനുടമയായ മുംബൈയുടെ ബ്രസീലിയന്‍താരം ആന്ദ്രെ മോര്‍ട്ടിസാണ് ശ്രദ്ധേയതാരം. പുണെയെ 5-0ത്തിന് തോല്‍പിച്ച ഡെര്‍ബിയിലായിരുന്നു മോര്‍ട്ടിസിന്‍െറ ഗോളടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.