കൊച്ചി: ആരാധകരോട് കേരള ബ്ളാസ്റ്റേഴ്സ് ഒടുവില്‍ ക്ഷമ ചോദിച്ചു.തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലത്തെ സോഷ്യല്‍ മീഡിയയിലെ നിശബ്ദതക്ക് ക്ഷമ ചോദിച്ചത്. സൈബര്‍ ലോകത്ത് മൗനം പാലിച്ചെങ്കിലും അണിയറയില്‍ പരിശ്രമത്തിലായിരുന്നെന്നും ഇക്കാലയളവില്‍ ആരാധകര്‍ നല്‍കിയ പിന്തുണക്കും വിമര്‍ശങ്ങള്‍ക്കും നന്ദി പറയുന്നതായും കേരള ബ്ളാസ്റ്റേഴ്സ് വ്യക്തമാക്കി. ആഗസ്ത് പതിനേഴിന് ടീം വെബ്സൈറ്റ് പുറത്തിറങ്ങുമെന്നും ഈ മാസം തന്നെ ടീമിനെ സംബന്ധിച്ച എല്ലാ അറിയിപ്പുകളും ഉണ്ടാകുമെന്നും ക്ളബ് അറിയിച്ചു.
പ്രഥമ ഐ.എസ്.എല്ലിലെ റണ്ണറപ്പുകളായ ബ്ളാസ്റ്റേഴ്സ് രണ്ടാം സീസണില്‍ മടിപിടിച്ചിരിക്കുകയാണെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു.
To Our FansAt Kerala Blasters FC, we strive to create an environment which is memorable for our fans. In-fact our '...
Posted by Kerala Blasters on Wednesday, 12 August 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.