തെഹ്റാന്‍: ലോക വനിത ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ തുടക്കം. 64 താരങ്ങള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ് നോക്കൗട്ട് അടിസ്ഥാനത്തിലാണ് സംഘടിപ്പിക്കുന്നത്. നാലാം സീഡായ ദ്രോണവല്ലി ഹരികയാണ് ഇന്ത്യയുടെ പ്രതീക്ഷ. ആദ്യ റൗണ്ടില്‍ 61ാം സീഡ് ബംഗ്ളാദേശിന്‍െറ അക്തര്‍ ലിസ ഷമിമയാണ് ഹരികയുടെ എതിരാളി. 40ാം സീഡുകാരി പത്മിനി റൗതാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരക്കുന്ന മറ്റൊരു ഇന്ത്യക്കാരി. രണ്ടു തവണ വെങ്കലജേതാവായ ഹരിക, കഴിഞ്ഞ രണ്ടു തവണയും സെമിഫൈനലിസ്റ്റായിരുന്നു. രണ്ട് റൗണ്ട് അടങ്ങിയ നോക്കൗട്ടായാണ് മത്സരം.
2016 ഒക്ടോബറില്‍ നടക്കേണ്ട ചാമ്പ്യന്‍ഷിപ് അനിശ്ചിതമായ വൈകിയതിന്‍െറയും ഒടുവില്‍ ഇറാനില്‍ നടത്താന്‍ തീരുമാനിച്ചതിന്‍െറയും പേരില്‍ നിലവിലെ ചാമ്പ്യന്‍ ഹു യിഫാന്‍, ഇന്ത്യന്‍ ടോപ് സീഡ് കൊനേരു ഹംപി തുടങ്ങിയ മുന്‍നിരതാരങ്ങള്‍ ടൂര്‍ണമെന്‍റില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഇറാനില്‍ ശിരോവസ്ത്രം ധരിക്കണമെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് പലരും പിന്‍വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.