Posted On
date_range Updated On
date_range സൈക്കിൾ പോളോ പ്രീമിയർ ലീഗിൽ കേരളം കളിക്കും
കൊച്ചി: സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രഥമ സൈക്കിൾ പോളോ ദേശീയ പ്രീമിയർ ലീഗ് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കും. അഞ്ച് ടീമിനെ ഉൾപ്പെടുത്തി നടത്തുന്ന ലീഗിൽ കേരളത്തിെൻറ പ്രാതിനിധ്യവും ഉണ്ടാവുമെന്ന് സി.പി.എഫ്.ഐ പ്രസിഡൻറ് രഘുവേന്ദ്രസിങ് ഡണ്ട്ലോഡ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡൽഹി, രാജസ്ഥാൻ, മുംബൈ, ബംഗളൂരു എന്നിവയായിരിക്കും മറ്റ് നാല് ടീം.
ഐ.പി.എൽ-ഐ.എസ്.എൽ മാതൃകയിലാണ് സൈക്കിൾ പോളോ ലീഗും സംഘടിപ്പിക്കുക. എട്ട് താരങ്ങൾ ഉൾപ്പെട്ടതായിരിക്കും ടീം. ഇവരെ കരാറിലെടുക്കാം. രണ്ടുപേർ വിദേശികളായിരിക്കണം. മൂന്ന് ഇന്ത്യൻ താരത്തിനും ഒരു വിദേശിക്കും ഒരേസമയം കളിക്കാം.
ഇതിന് മുന്നോടിയായുള്ള ദേശീയ സൈക്കിൾ പോളോ അമ്പയേഴ്സ് ക്ലിനിക് ശനി-, ഞായർ ദിവസങ്ങളിൽ നടക്കും. ഏലൂർ എച്ച്.ഐ.എൽ ക്ലബിലാണ് ക്ലിനിക്. ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ഗജാനൻ ബുർഡേ, അസി. സെക്രട്ടറി സുനൈന മിശ്ര, പി.എം. അബൂബക്കർ, ആർ. രാമനാഥൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.