യുവരാജ്​ സിങ്​ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ മികച്ച ഒാൾ റൗണ്ടർമാരിൽ ഒരാളായ യുവരാജ്​ സിങ്​ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമി ച്ചു. ക്ലബ്​ ക്രിക്കറ്റുകളിൽ തുടരുമെന്ന്​ താരം അറിയിച്ചു. ‘‘25 വർഷമായി താൻ കളിക്കളത്തിലുണ്ടായിരുന്നു. 17 വർഷമായി അന്താരാഷ്​ട്ര ക്രിക്കറ്റിൽ സജീവമാണ്​. ഇപ്പോൾ വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നു.’’- യുവരാജ്​ വ്യക്തമാക്കി. < /p>

എങ്ങനെ പൊരുതണമെന്നും എങ്ങനെ വീഴണമെന്നും എങ്ങനെ പൊടി തട്ടി എഴുന്നേറ്റ്​ മുന്നോട്ട്​ കുതിക്കണമെന്നും ഈ കളി തന്നെ പഠിപ്പിച്ചുവെന്നും തൻെറ വിരമിക്കൽ പ്രഖ്യാപന പ്രസംഗത്തിൽ യുവി പറഞ്ഞു.

അർബുദ രോഗ ബാധിതനായതിനെ തുടർന്ന്​ ഏറെ കാലം ക്രിക്കറ്റിൽ നിന്ന്​ വിട്ടു​ നിന്നെങ്കിലും പിന്നീട്​ മൈതാനത്തേക്ക്​​ തിരിച്ചു വരവ്​ നടത്തിയിരുന്നു. ആസ്​ത്രേലിയക്കെതിരെയുള്ള ട്വൻറി20 മത്സരത്തിൽ 35 പന്തിൽ 77 റൺസ്​ അടിച്ചെടുത്തുകൊണ്ട്​ ഒരു തിരിച്ചുവരവുണ്ടാവില്ലെന്ന്​ കരുതിയവർക്ക്​ മുമ്പിൽ യുവി നിവർന്നു നിന്നു. 2003 മുതൽ 304 ഏകദിനങ്ങളും 40 ടെസ്​റ്റുകളും 58 ട്വൻറി 20 മത്സരങ്ങളും കളിച്ച യുവരാജ് സിങ്​​ 11000 റൺസുകളാണ്​​ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്​​. 2017 ജൂൺ 30 ന്​ വെസ്​റ്റ്​ ഇൻഡീസിനെതിരായാണ്​ അവസാനമായി കളിച്ചത്​.

2011ൽ ലോകകപ്പിൽ മികച്ച പ്രകടനമാണ്​ യുവി​ കാഴ്​ച വെച്ചത്​. ഡർബനിൽ നടന്ന മത്സരത്തിൽ സ്​റ്റുവർട്ട്​ ബ്രോഡിൻെറ പന്തിൽ ഒരോവറിലെ ആറ്​ പന്തുകളിലും സിക്​സർ പറത്തിയ​​ യുവിയുടെ പ്രകടനം ക്രിക്കറ്റ്​ ആസ്വാദകർക്ക്​ മറക്കാനാവാത്ത അനുഭവമായിരുന്നു. 362 റൺസും 15 വിക്കറ്റുകളും നാല്​ മാൻ ഓഫ്​ ദി മാച്ചുകളുമായി തിളക്കമാർന്ന പ്രകടനമാണ്​ ആ ടൂർണമ​​െൻറിൽ യുവരാജ്​ സിങ്​ കാഴ്​ച വെച്ചത്​.

Tags:    
News Summary - Yuvraj Singh, hero of India&#39;s 2011 World Cup triumph, retires from international cricket -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.