എനിക്ക് മാത്രം പ്രത്യേക നിയമം; അവകാശങ്ങൾക്കായി പോരാട്ടം തുടരും -ശ്രീശാന്ത്

കൊച്ചി: ക്രിക്കറ്റിൽ നിന്നും ആജീവനാന്തം വിലക്കിക്കൊണ്ടുള്ള ഹൈകോടതി വിധി മോശമായ തീരുമാനമാണെന്ന് ശ്രീശാന്ത്.  വിധി വന്നയുടൻ തന്നെ ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.

ഇത് ഏറ്റവും മോശമായ തീരുമാനമാണ്. എനിക്ക് മാത്രം പ്രത്യേക നിയമം. യഥാർത്ഥ കുറ്റവാളികളെക്കുറിച്ച് എന്താണുള്ളത്.  ചെന്നൈ സൂപ്പർ കിങ്സിനെക്കുറിച്ചും രാജസ്ഥാൻ റോയൽസിനെക്കുറിച്ചും എന്താണ് പറയാനുള്ളത്.  ലോധ റിപ്പോർട്ടിൽ പറയുന്ന പ്രതികളായ 13 പേരുടെ വിവരങ്ങൾ എന്താണ്? ആരും അത് അറിയാൻ ആഗ്രഹിക്കുന്നില്ല. എന്റെ അവകാശങ്ങൾക്കായി പോരാട്ടം തുടരും -ശ്രീശാന്ത് ട്വിറ്ററിൽ വ്യക്തമാക്കി.

ഇതുവരെ നൽകിയിട്ടുള്ള എല്ലാ പിന്തുണയ്ക്കും നന്ദി. എന്റെ കുടുംബത്തിനും എന്റെ പ്രിയപ്പെട്ടവർക്കും എന്നിൽ വിശ്വാസമുണ്ട്.  ഞാൻ പോരാട്ടം തുടരുകയും ഇത് ഉപേക്ഷിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്നും ശ്രീശാന്ത് പറഞ്ഞു.

Tags:    
News Summary - This is the worst decision ever..special rule for me?- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT